Kerala
കോട്ടയം: താന്‍ ഉള്‍പ്പെടെയുള്ള ഭരണകര്‍ത്താക്കള്‍ വിമര്‍ശനത്തിന് അതീതരല്ലെന്നും നാടിന്റെ നന്മയും പുരോഗതിയും ലക്ഷ്യമിട്ടുള്ള വിമര്‍ശനങ്ങള്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ദീപികയുടെ ശതോത്തര റൂബി ജൂബിലി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം കുറഞ്ഞുവരുന്നതായാണ് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്. എല്ലാവര്ക്കും അഭിപ്രായം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യം ലഭിക്കുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം.
അതുകൊണ്ടുതന്നെ മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കപ്പെടേണ്ടതുണ്ട്. വിമര്‍ശനങ്ങള്‍ ഉണ്ടാകുമ്പോള്‍ തെറ്റുതിരുത്താന്‍ തയാറാകണം. അത്തരമൊരു തിരുത്തല്‍ ശക്തിയായി മുന്നോട്ടുപോകാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് കഴിയട്ടെ. അതില്‍ നിര്‍ണായ പങ്കുവഹിക്കാന്‍ ദീപികയ്ക്കും സാധിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
Kerala
കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനു ജന്മദിനാശംസകള് നേര്‍ന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്. ദീപിക ശതോത്തര റൂബി ജൂബിലി ഉദ്ഘാടന വേദിയിലാണ് ഉപരാഷ ട്രപതിയും സദസും മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള് നേര്‍ന്നത്.
സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗം ആരംഭിച്ച ഉടന്‍ തന്നെ നമുക്ക് പുതിയ ഒരു മുഖ്യമന്ത്രിയെ ലഭിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ജന്മദിനമാണെന്നും നമുക്ക് എല്ലാവര്ക്കും എഴുന്നേറ്റ് നിന്ന് അദ്ദേഹത്തിന് ജന്മദിനാശംസകളും അഭിനന്ദനങ്ങളും നേരാമെന്നും പറഞ്ഞു. ഉടന്‍ വേദിയും സദസ് ഒന്നടങ്കവും എഴുനേറ്റുനിന്ന് കൈയടിച്ച് മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള് നേര്‍ന്നു.
Kerala
ജന്മദിനം ആഘോഷിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശനു രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ദീപിക കുടുംബത്തിന്റെ ജന്മദിനാശംസകള് നേര്‍ന്നു. മുഖ്യമന്ത്രിയെ ബൊക്കെ നല്കി മാനേജിംഗ് ഡയറക് ടര്‍ സ്വീകരിച്ചു.
Kerala
കോട്ടയം: ദീപിക ശതോത്തര റൂബി ജൂബിലിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ജന്മദിനാശാംസകൾ നേർന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. റൂബി ജൂബിലിയുടെ ചടങ്ങിനിടെ അവതാരക മുഖ്യമന്ത്രിയുടെ ജന്മദിനമാണെന്ന് ഓർമപ്പെടുത്തുകയായിരുന്നു.
റൂബി ജൂബിലിയുടെ മുഖ്യാതിഥിയായ ഉപരാഷ്ട്രപതി മുഖ്യപ്രഭാഷണത്തിനിടെ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകൾ നേരുകയും സദസിലുള്ളവരോട് എഴുന്നേറ്റുനിന്ന് മുഖ്യമന്ത്രിക്ക് ആശംസകൾ നേരാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ സദസ് ഒന്നാകെ എഴുന്നേറ്റുനിന്ന് മുഖ്യമന്ത്രി ജന്മദിനാശാംസകൾ നേർന്നു.
ഉപരാഷ്ട്രപതിക്ക് പുറമേ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജലവിഭവമന്ത്രി മോൻസ് ജോസഫ്, ഫ്രാൻസിസ് ജോർജ് എംപി, പശ്ചിമബംഗാൾ മുൻ ഗവർണർ ഡോ. സി.വി. ആനന്ദബോസ് തുടങ്ങിയ പ്രമുഖർ മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്നു.
1964 മേയ് 31 എറണാകുളം ജില്ലയിലെ നെട്ടൂരിൽ വടശേരി ദാമോദര മേനോന്റെയും വി. വിലാസിനിയമ്മയുടെയും നാലാമത്തെ മകനായാണ് സതീശന്റെ ജനനം.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്കൂള്‍ പ്രന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്.
ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ജവാദിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വെള്ളിയാഴ്ച സസ്പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നല്‍കിയിരുന്നില്ല. പുറമേ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്പെന്ഷന്.
വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് സസ്പെന്ഷന് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
Kerala
കൊച്ചി: ഗർഭിണിയുടെ മുഖത്തടിച്ച സംഭവത്തിൽ എറണാകുളം നോർത്ത് സ്റ്റേഷനിലെ സിഐ പ്രതാപചന്ദ്രനെതിരെ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽ കാണാനൊരുങ്ങി പരാതിക്കാർ. പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്തെങ്കിലും മറ്റൊരു നടപടിയും ഇതുവരെ ഉ ണ്ടായിട്ടില്ല. ഇതോടെയാണ് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽ കണ്ട് പരാതി നൽകാൻ ബെൻജോയും ഷൈമോളും ഒരുങ്ങുന്നത്.
സസ്പെൻഷൻ കിട്ടുന്നത് പോലീസുകാർക്ക് വെക്കേഷൻ പോലെയാണെന്ന് പ്രതാപചന്ദ്രൻ തങ്ങളോട് പറഞ്ഞതായും ബെൻജോ ദീപിക ഓൺലൈനിനോട് പ്രതികരിച്ചു. അടുത്തയാഴ്ച മുഖ്യന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽ കാണാൻ ഇരിക്കുകയാണ്. സത്യസന്ധമാ യി ഞങ്ങളുടെ കേസ് പുനരന്വേഷണം നടത്തണം എന്നാണ് ആവശ്യം.
പ്രതാപചന്ദ്രനെതിരെ കേസ് എടുക്കാനായി ചീഫ് സെക്രട്ടറിക്ക് ഞങ്ങൾ ആപ്ലിക്കേഷൻ കൊടുത്തിട്ടുണ്ട്. നിയമപരമായി എല്ലാ സ്റ്റെപ്പുകളും നമ്മളെ കൊണ്ട് ചെയ്യിപ്പിച്ച് കേസ് വൈകിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിയമപരമായി പോരാടാൻ തന്നെയാണ് ഞങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പക്ഷെ കേസ് വൈകിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ഞങ്ങൾക്ക് നീതി കിട്ടുന്നില്ല. രണ്ടു മാസം മുമ്പ് അന്വേഷണം എന്ന് പറഞ്ഞ് കമ്മിഷണറുടെ ഓഫീസിൽ നിന്നും വിളിപ്പിച്ചിരുന്നു. വീണ്ടും ഞങ്ങളെ പ്രതികളെ പോലെ ചോദ്യം ചെയ്യുകയായിരുന്നു. ഞങ്ങൾ അന്വേഷണത്തോട് സഹകരിച്ചു. സസ്പെൻഷൻ ഒക്കെ ഞങ്ങൾക്കൊരു വെക്കേഷൻ പോലെയാണ്, നിങ്ങൾ എന്താ വിചാരിച്ചിരുന്നേ എന്നാണ് സിഐ പ്രതാപചന്ദ്രൻ ഞങ്ങളോട് അന്ന് പറഞ്ഞത്.
അതൊക്കെ കേൾക്കുമ്പോൾ ഞങ്ങൾക്ക് സങ്കടം വരികയാണ്. ഇത്രയും സോളിഡ് ആയ പ്രൂഫ് ഈ ലോകത്തിന് മൊത്തം കാണിച്ചു കൊടു ത്തിട്ട് പോലും ഞങ്ങൾക്ക് നീതി കിട്ടുന്നില്ല എന്ന വിഷമമാണ്. വക്കീലാണ് പരാതി തയാറാക്കുന്നത്. പരാതിയുമായി നേരിട്ട് ഞാനോ ഭാര്യയോ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കാണും എന്ന് ബെൻജോ പറഞ്ഞു.
2024 ജൂൺ 20ന് നോർത്ത് പോലീസ് സ്റ്റേഷനിൽ വച്ച് കൊച്ചി സ്വദേശിനിയായ ഷൈമോൾ എന്ന യുവതിയെ സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന പ്രതാപചന്ദ്രൻ മർദിച്ച ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഭർത്താവ് ബെൻജോയെ പോലീസുകാർ പിടിച്ചു കൊണ്ടു പോയതിനെ തുടർന്നാണ് ഷൈമോൾ കൈക്കുഞ്ഞുങ്ങളുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്.
Kerala
പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് നിവേദനം നൽകി.
എംഎൽഎമാരായ പഴകുളം മധു, ടി.ഒ. മോഹനൻ എന്നിവർക്കൊപ്പമാണ് കുടുംബം മുഖ്യമന്ത്രിയെ സന്ദർശിച്ചത്. ഡിസിസി ജനറൽ സെക്രട്ടറി ലിജു ജോർജും ഒപ്പമുണ്ടായിരുന്നു.
കുടുംബത്തിലെ ഒരംഗത്തിന് ആശ്രിത നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് പഴകുളം മധു എംഎൽഎ നിവേദനം നൽകി. രണ്ട് ആവശ്യങ്ങളും പരിശോധിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
Kerala
തിരുവനന്തപുരം: പിറണായി വിജയന്റെ വീട്ടിൽ ഇഡി പരിശോധന നടത്തിയതിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കേന്ദ്ര ഏജൻസിയാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് അവർ നടപടികളുമായി മുന്നോട്ട് പോകുന്നത്.
ഇതിൽ സംസ്ഥാന സർക്കാരിന് യാതൊരു പങ്കുമില്ല. റെയ്ഡ് വിവരം ഇഡി മുൻകൂട്ടി പോലീസിനെ അറിയിച്ചിരുന്നില്ല. എന്നാൽ സ്ഥലത്ത് ആൾകൂട്ടം കണ്ട് ക്രമസമാധാന പ്രശ്നം ഒഴിവാക്കാൻ പോലീസിനെ വിന്യസിച്ച ആഭ്യന്തര മന്ത്രിയുടെ നടപടി അഭിനന്ദനാർഹമാണ്. പോലീസിന്റെ ഇടപെടൽ മൂലമാണ് അവിടെ വലിയൊരു സംഘർഷം ലഘൂകരിക്കാൻ കഴിഞ്ഞത്.
ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം അതീവ ഗുരുതരമായ കുറ്റമാണ്. രാഹുൽഗാന്ധിക്കെതിരെ സിപിഎം നടത്തുന്ന വിമർശനത്തിലും വി.ഡി.സതീശൻ പ്രതികരിച്ചു. രാഹുൽഗാന്ധിയാണോ ഇഡി റെയ്ഡിന് ആളെ അയച്ചതെന്ന് അദ്ദേഹം ചോദിച്ചു. റെയ്ഡിനുശേഷം പിണറായി വിജയൻ രാഹുൽ ഗാന്ധിയെ മാത്രമാണ് കുറ്റപ്പെടുത്തിയത്.
തനിക്കെതിരെ ഇഡി കേസ് വന്നപ്പോൾ രാഹുൽഗാന്ധി കോൺഗ്രസുകാരെ വിട്ട് ഇഡിയുടെ വാഹനം തല്ലിതകർത്തോ? രാഹുൽഗാന്ധി രാഷ്ട്രീയമായാണ് കേസിനെ നേരിട്ടത്. 56 മണിക്കൂർ അദ്ദേഹം ചോദ്യം ചെയ്യലിന് വിധേയനായി. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കേസെടുത്തത് രാഷ്ട്രീയമായാണെങ്കിൽ സിപിഎമ്മിന് രാഷ്ട്രീയമായി പ്രതിഷേധിക്കാം.
ഹൈക്കോടതി നിർദേശപ്രകാരം നടക്കുന്ന പരിശോധനയെ വിമർശിക്കാൻ സംസ്ഥാന സർക്കാരിനു കഴിയില്ല. അന്വേഷണം ഏത് രീതിയിൽ വേണമെന്ന് പറയാൻ സംസ്ഥാന സർക്കാരിന് യാതൊരു അധികാരവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു മുമ്പ് യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് ഇന്ദിരാ ഗാരന്റികളും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. രണ്ട് ഗാരന്റികൾ സർക്കാർ പ്രഖ്യാപിച്ചു. മറ്റുള്ളവ സാമ്പത്തിക കാര്യങ്ങൾ പരിശോധിച്ച് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളം പുതുയുഗത്തിലേക്ക് ചുവടുവയ്ക്കുകയാണ്. വെല്ലുവിളികളെ ജനാധിപത്യരീതിയിൽ നേരിടുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഏഷ്യയിലെ ഏറ്റവും വലിയ ഏവിയേഷൻ ഹബ്ബാക്കി കേരളത്തെ മാറ്റും. ഉന്നത വിദ്യാഭ്യാസമേഖലയെ ആധുനീകരിക്കും. പുതിയ അറിവുകൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ബംഗളൂരു: കോൺഗ്രസ് ഹൈക്കമാൻഡിന്റെ രാജ്യസഭാ വാഗ്ദാനം സ്നേഹത്തോടെ നിരസിച്ച് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. ദേശീയ രാഷ്ട്രീയത്തിലേക്ക് പോകാൻ തനിക്ക് താത്പര്യമില്ലെന്നും കർണാടക രാഷ്ട്രീയത്തിൽ തന്നെ സജീവമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
"ഹൈക്കമാൻഡ് ആവശ്യപ്പെടുമ്പോൾ രാജിവെക്കുമെന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നു. രണ്ടു ദിവസം മുൻപ് അവർ എന്നോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടു, അതിനാൽ ഞാൻ രാജി സമർപ്പിച്ചു. പാർട്ടിയിൽ ഭിന്നതകളുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്" - സിദ്ധരാമയ്യ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ സാമൂഹിക നീതി ക്യാന്പയ്ന് കരുത്തു പകരാൻ സിദ്ധരാമയ്യയെപ്പോലെയുള്ള മുതിർന്ന, ഒബിസി വിഭാഗത്തിലെ നേതാവിനെ ദേശീയ തലത്തിലേക്ക് കൊണ്ടുവരികയും, ഒപ്പം ഡി.കെ. ശിവകുമാറുമായുള്ള അധികാരത്തർക്കം പരിഹരിക്കുകയുമായിരുന്നു ഹൈക്കമാൻഡിന്റെ ലക്ഷ്യം. ഇതിനായിട്ടാണ് അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതെങ്കിലും തനിക്ക് ദില്ലിയിലേക്ക് പോകാൻ താല്പര്യമില്ലെന്ന് സിദ്ധരാമയ്യ തീർത്തുപറയുകയായിരുന്നു.
ദിവസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ഇതോടെ ഡി.കെ. ശിവകുമാർ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയാകും. ജാതി സമവാക്യങ്ങൾ സന്തുലിതമായി നിലനിർത്താൻ പുതിയ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നാണ് സൂചനകൾ.
National
ബംഗളൂരു: കർണാടക മുഖ്യമന്ത്രി പദത്തിൽ നിന്നു രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ കാവേരിയിൽ മന്ത്രിസഭാംഗങ്ങൾക്ക് ഒരുക്കിയ പ്രാതൽവിരുന്നിലാണ് സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചത്.
പ്രഭാതഭക്ഷണ യോഗത്തിനിടെ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയുടെ കാൽ തൊട്ടുവണങ്ങി. പിന്നാലെ, ശിവകുമാറിന് പരിപൂർണ പിന്തുണ നൽകണം എന്ന് സിദ്ധരാമയ്യ സഹമന്ത്രിമാരോടും പാർട്ടി പ്രവർത്തകരോടും ആവശ്യപ്പെട്ടതായാണ് വിവരം.
വൈകുന്നേരം മൂന്നോടെ അദ്ദേഹം രാജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജി സമർപ്പിക്കാൻ ഗവർണർ തവർചന്ദ് ഗെഹ്ലോട്ടിനെ കാണാൻ അദ്ദേഹം സമയം തേടിയിട്ടുള്ളതായാണ് വിവരം. കോൺഗ്രസ് ഹൈക്കമാൻഡിന്റെ കർശന നിർദേശത്തെത്തുടർന്നാണ് ഈ തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും സിദ്ധരാമയ്യ കാണും.
ഇതോടെ, ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് ഇനി ഔദ്യോഗിക നടപടി ക്രമങ്ങൾ മാത്രമേ ബാക്കിയുള്ളൂ. വെള്ളിയാഴ്ച കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേരും. ഇതിൽ ഡി.കെ. ശിവകുമാറിനെ പുതിയ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കും. നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ്സിംഗ് സുർജേവാല ബംഗളൂരുവിലെത്തിയിരുന്നു.
Kerala
കൊച്ചി: മുനമ്പത്ത് ശാശ്വതമായ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നേതാക്കൾ മുഖ്യമന്ത്രി വി.ഡി. സതീശനുമായി ചർച്ച നടത്തി. വി.ഡി. സതീശന്റെ ദേശത്തെ വീട്ടിലാണ് ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിന്ന കൂടിക്കാഴ്ച നടന്നത്. മുനമ്പം സമരസമിതിയിലെ മൂന്നു നേതാക്കളാണ് ചർച്ചയ്ക്കെത്തിയത്.
അതേസമയം, സമരസമിതിക്ക് മുഖ്യമന്ത്രി പ്രത്യേകിച്ച് ഉറപ്പുകളൊന്നും നൽകിയിട്ടില്ലെന്നാണ് വിവരം. വിഷയം ഇരുകൂട്ടർക്കും സൗകര്യപ്രദമായ ദിവസം വിശദമായി തന്നെ ചർച്ചചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
തങ്ങളുടെ ആശങ്കകൾ മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചുവെന്നും വിഷയം വിശദമായി ചർച്ച ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചതായും സമരസമിതി നേതാവ് ജോസഫ് ബെന്നി പറഞ്ഞു.
വഖഫ് ബോർഡ് മുനമ്പത്തെ ഭൂമി കേന്ദ്ര സർക്കാരിന്റെ "ഉമീദ്' പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനിടെയാണ് കൂടിക്കാഴ്ച.
National
ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവയ്ക്കുമെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച രാജി നല്‍കുമെന്നാണു സൂചന. എന്നാൽ, നേതൃമാറ്റമെന്നത് വെറും അഭ്യൂഹം മാത്രമാണെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് അറിയിച്ചു.
ചൊവ്വാഴ്ച സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുമായി കോൺഗ്രസ് നേതൃത്വം മണിക്കൂറുകളോളം ചർച്ച നടത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കർണാടകയുടെ ചുമതലയുളള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
സിദ്ധരാമയ്യയെയും ശിവകുമാറിനെയും കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിക്കുകയായിരുന്നു. തങ്ങളെ പിന്തുണയ്ക്കുന്ന എംഎൽഎമാർക്കൊപ്പമാണ് ഇരുനേതാക്കളും ഡൽഹിയിലെത്തിയത്. കർണാടകയിലെ രാജ്യസഭ, ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പാണ് ചർച്ചാവിഷയമായതെന്ന് ഖാർഗെ പറഞ്ഞു.
ഖാർഗെയുടെ രാജ്യസഭാ കാലാവധി ജൂണിൽ അവസാനിക്കും. അദ്ദേഹത്തെ വീണ്ടും നോമിനേറ്റ് ചെയ്യും. ഡി.കെ. ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷ് രാജ്യസഭാ സ്ഥാനാർഥിയാകും. ഒരു വനിതയെയും ഒബിസി വിഭാഗത്തിൽനിന്ന് ഒരാളെയും സ്ഥാനാർഥിയാക്കും. നാല് രാജ്യസഭാ സീറ്റുകളിൽ മൂന്നെണ്ണം കോൺഗ്രസിന് ലഭിക്കും. ഏഴു ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിൽ നാലെണ്ണമാണ് കോൺഗ്രസിന് ലഭിക്കുക.
Movies
തിയറ്ററുകളിൽ ദിവസേന അഞ്ച് ഷോകൾക്ക് അനുമതി നൽകിയ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് നന്ദി പറഞ്ഞ് നടൻ വിശാൽ. ഇത് സിനിമയുടെ വരുമാന വർധനവിന് വലിയൊരു മാറ്റം സൃഷ്ടിക്കുമെന്നും വിശാൽ പറയുന്നു.
''ജനപ്രിയനായ പ്രിയ മുഖ്യമന്ത്രി വിജയ് അവർകൾക്ക് നന്ദി. ചലച്ചിത്ര വ്യവസായത്തിലെ നിലവിലെ സാഹചര്യം മനസിലാക്കുകയും, സിനിമകൾ തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യത്തെ ഏഴ് ദിവസങ്ങളിൽ എല്ലാ ചിത്രങ്ങൾക്കും പ്രതിദിനം അഞ്ച് ഷോകൾ വീതം അനുവദിക്കുകയും ചെയ്തതിന് നന്ദി. ഇത് സിനിമയുടെ വരുമാന വർധനവിന് വലിയൊരു മാറ്റം സൃഷ്ടിക്കും.
National
ന്യൂഡൽഹി: കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്ത് പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ, ഡൽഹിയിലെത്തിയ മുഖ്യമന്ത്രി നടത്തുന്ന ഔദ്യോഗിക കൂടിക്കാഴ്ചകളുടെ ഭാഗമായാണ് ഇത്. കഴിഞ്ഞ ദിവസം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അമിത് ഷായുമായുള്ള ചർച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഇന്ന് തന്നെ കേരളത്തിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള കേന്ദ്ര സഹായം, സംസ്ഥാനത്തെ പ്രധാന വികസന പദ്ധതികൾക്കുള്ള അനുമതി, വിവിധ കേന്ദ്ര-സംസ്ഥാന പങ്കാളിത്ത പദ്ധതികളുടെ ഏകോപനം എന്നിവ കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയങ്ങളാകും. പുതിയ മുഖ്യമന്ത്രിയെന്ന നിലയിൽ കേന്ദ്ര ഭരണനേതൃത്വവുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കുക എന്നതും ഈ സന്ദർശനത്തിന്റെ ലക്ഷ്യമാണ്.
നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തെത്തുടർന്ന് മേയ് 18നാണ് വി.ഡി. സതീശൻ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുൻപ് പ്രതിപക്ഷ നേതാവായിരുന്ന അദ്ദേഹം മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനമാണിത്.
National
ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ പ്രതിഷേധിച്ച കെഎസ്യു നേതാക്കളെ ക്രൂരമായി ആക്രമിച്ച കേസിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരേ സ്വീകരിച്ച നടപടി രാഷ്ട്രീയ പ്രേരിതമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
സർക്കാർ നിയമിച്ച പ്രത്യേക അന്വേഷണസംഘം കൈമാറിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരേ ആദ്യം നടപടി സ്വീകരിച്ചിരിക്കുന്നത്.
കേരളം മുഴുവനും കണ്ട ക്രൂരമായ മർദനമാണ് രക്ഷാപ്രവർത്തനം എന്നപേരിൽ കെഎസ്യു പ്രവർത്തകർക്കെതിരേ ഉദ്യോഗസ്ഥർ നടത്തിയത്. മക്കളുള്ള ആരു കണ്ടാലും സഹിക്കാത്ത തരത്തിലുള്ള ആക്രമണമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത്.
ചില കാര്യങ്ങൾ മറക്കാൻ പറ്റില്ല. അധികാരമേറ്റശേഷം ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനമായിരുന്നു വിഷയത്തിലെ തുടരന്വേഷണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
റിപ്പോർട്ട് പൂർണമായും പരിശോധിച്ച് സംഭവത്തിൽ ഇടപെട്ടവർക്കെതിരേ ഉചിതമായ നടപടിയുണ്ടാകും.ആദ്യപടി എന്ന രീതിയിലാണ് അഞ്ച് ഉദ്യോഗസ്ഥർക്കെതിരേ ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala
കോട്ടയം: മുഖ്യമന്ത്രിയുമായി ലോക മലയാളി കൗണ്‍സില്‍ ആഗോള ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി. പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള ക്ഷേമപദ്ധതികള്‍ എന്നിവയാണു ചർച്ച ചെയ്തത്.
ലോക മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ബേബി മാത്യു സോമതീരം, കള്‍ച്ചറല്‍ ഫോറം ചെയര്മാന് ജോഷി മാത്യു, ഗ്ലോബല്‍ ചെയര്മാന് ഐസക് ജോണ്‍ പട്ടണിപ്പറമ്പില്, ഗ്ലോബല്‍ അംബാസഡര്‍ ജോണി കുരുവിള എന്നിവര്‍ പങ്കെടുത്തു.
മന്ത്രിമാരായ രമേശ് ചെന്നിത്തല, റോജി ജോണ്‍, എം. ലിജു എന്നിവരുമായും ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി. പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍, സാമൂഹികസേവന പദ്ധതികള്‍, ഭാവി സഹകരണ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ വിവിധ കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയായി.
ലോക മലയാളി കൗണ്‍സില്‍ നടപ്പിലാക്കിവരുന്ന വിവിധ സേവനപദ്ധതികളുടെ രേഖകള്‍ നേതാക്കള്‍ക്കു സമര്‍പ്പിക്കുകയും ഭാവിയില്‍ സര്‍ക്കാര്‍-പ്രവാസി സംഘടനകളുടെ സഹകരണത്തോടെ കൂടുതല്‍ ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.
National
ന്യൂഡൽഹി: കർണാടക സർക്കാരിൽ നേതൃമാറ്റം ഉടനെന്ന് സൂചന. എഐസിസി ആസ്ഥാനത്ത് മണിക്കൂറുകൾ നീണ്ട ചർച്ചയിലാണ് ഇതു സംബന്ധിച്ച ധാരണയിൽ എത്തിയത്. സിദ്ധരാമയ്യ വ്യാഴാഴ്ച രാജി സമർപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ സാന്നിധ്യത്തിലാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തിയത്. ഇരുവരുമായും ഹൈക്കമാൻഡ് പ്രത്യേകം കൂടിക്കാഴ്ചകളും നടത്തി.
നിലവിലെ സാഹചര്യത്തിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നൽകാനും നീക്കമുണ്ട്. എന്നാൽ സിദ്ധരാമയ്യക്ക് പകരം ഉപമുഖ്യമന്ത്രിയായ ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനുള്ള സാധ്യതകൾ മങ്ങുന്നതായാണ് സൂചന.
സിദ്ധരാമയ്യ പക്ഷത്തുള്ള വലിയൊരു വിഭാഗം എംഎൽഎമാർ ഡി.കെയെ അംഗീകരിക്കുന്നില്ല. ഇതോടെ ഇരുപക്ഷത്തിനും സ്വീകാര്യനായ ഒരു മൂന്നാമനെ കണ്ടെത്താനുള്ള നീക്കത്തിലാണ് കോൺഗ്രസ് നേതൃത്വം. എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും അതിനാൽ പദവിയിൽ തുടരാൻ അനുവദിക്കണമെന്നുമാണ് സിദ്ധരാമയ്യയുടെ ആവശ്യം.
ഇനി പദവി ഒഴിഞ്ഞാൽ പകരം മുതിർന്ന നേതാവ് ജി.പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന ബദൽ നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവെക്കുന്നു. ചർച്ചകളിൽ വിവിധ നേതാക്കളുടെയും എംഎൽഎമാരുടെയും അഭിപ്രായങ്ങൾ വിശദമായി കേട്ട ശേഷം രാഹുൽ ഗാന്ധിയായിരിക്കും അന്തിമ തീരുമാനമെടുക്കുക.
Kerala
തൃശൂര്‍: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഗുരുവായൂർ ക്ഷേത്ര ദര്‍ശന വിവാദത്തില്‍ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പരിശോധന തുടങ്ങി. ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
ചട്ട ലംഘനം നടന്നിട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് ദേവസ്വം ബോർഡ് ചെയർമാൻ എ.വി. ഗോപിനാഥന്റെ പരിശോധന. ക്ഷേത്ര ഗോപുരത്തിലെ രേഖകൾ ദേവസ്വം ബോർഡ് ചെയർമാൻ പരിശോധിക്കും. സ്ഥലത്തുണ്ടായവരിൽ നിന്ന് മൊഴി രേഖപ്പെടുത്തും.
മന്ത്രി എ.പി. അനില്‍കുമാറിന്റെ മകന്റെ വിവാഹത്തിനായി ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രി വിഐപി ദര്‍ശനത്തിന് വിലക്കുള്ള ഞായറാഴ്ച രാവിലെ ദര്‍ശനം നടത്തിയത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ സന്ദർശനം പുലര്‍ച്ചെ മുതല്‍ കാത്തുനിന്ന ഭക്തര്‍ക്ക് തടസമുണ്ടാക്കിയെന്ന് കാണിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണനാണ് പരാതി നല്‍കിയത്.
എന്നാല്‍, ഞായറാഴ്ച ദര്‍ശനം നടത്തിയത് നിയമാനുസൃതമായി ചീട്ടെടുത്താണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. നെയ് വിളക്ക് ശീട്ടാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനമെന്ന് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാറും വ്യക്തമാക്കി.
ക്ഷേത്രത്തില്‍ നെയ് വിളക്ക് ചീട്ടാക്കുന്നയാള്‍ക്ക് വരിനില്‍ക്കാതെ ദര്‍ശനം അനുവദിക്കുക പതിവുണ്ട്. ക്ഷേത്രത്തിലേക്ക് സതീശനെ സ്ഥിരമായി അനുഗമിക്കാറുള്ള മുന്‍ ദേവസ്വം ജീവനക്കാരന് ടി.കെ. ഗോപാലകൃഷ്ണന് അഞ്ച് നെയ് വിളക്കിന് ശീട്ടാക്കിയിരുന്നു.
അഞ്ച് പേര്‍ക്ക് കയറാമെന്നിരിക്കേ മുഖ്യമന്ത്രി ഉള്‍പ്പടെനാല് പേരാണ് ദര്‍ശനത്തിനായി കയറിയത്. മറ്റ് ഭക്തര്‍ക്ക് തടസമുണ്ടാക്കാതെയാണ് മുഖ്യമന്ത്രി ദര്‍ശനം നടത്തിയതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാറും വിശദീകരിച്ചു.
Kerala
തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിൽ താൻ വിഐപി ദർശനം നടത്തിയെന്ന രീതിയിൽ പ്രചരിക്കുന്ന ആരോപണങ്ങൾ തികച്ചും തെറ്റാണെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ. തനിക്കൊപ്പം ആകെ നാല് പേർ മാത്രമാണ് ദർശനത്തിന് കൂടെയുണ്ടായിരുന്നതെന്നും എല്ലാവരും 1000 രൂപയുടെ ടിക്കറ്റെടുത്താണ് ദർശനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ദർശനത്തെ കുറിച്ച് വിശദീകരിച്ചത്. ഇതിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടാകുമെന്ന് തനിക്ക് മുൻകൂട്ടി അറിയാമായിരുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, വിവാദമുണ്ടാക്കുന്നവർ താൻ ഇനി മേലിൽ ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുതെന്നും പരിഹസിച്ചു.
അതേസമയം മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഗുരുവായൂർ ക്ഷേത്രദർശനത്തിലെ വിവാദത്തിൽ പ്രതികരണവുമായി ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ അരുണും രംഗത്തെത്തി. മുഖ്യമന്ത്രി ദർശനം നടത്തിയത് നിയമാനുസൃതമാണെന്നും മറിച്ചുള്ള ആരോപണത്തിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് നെയ് വിളക്ക് ശീട്ട് ആക്കിയാണ് മുഖ്യമന്ത്രി ക്ഷേത്രത്തിനകത്ത് കടന്നത്. അഞ്ചുപേർക്ക് ദർശനം നടത്താം എന്നിരിക്കെ അകത്തു കടന്നത് നാലുപേർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഭക്തരെ തടയുന്ന നടപടി ഉണ്ടായില്ല. ഒരാളുടെയും ദർശനം മുടക്കിയില്ല.
പായസം കൊണ്ടുപോകുന്ന സമയത്ത് 15 മിനിറ്റോളം ഭക്തർക്കൊപ്പം കാത്തുനിന്ന ശേഷമാണ് മുഖ്യമന്ത്രി ദർശനം പൂർത്തിയാക്കിയതെന്നും അരുൺ വ്യക്തമാക്കി. മറിച്ചുള്ള പ്രചരണങ്ങൾ അവാസ്തവമാണെന്നും മന്ത്രി എം. ലിജു, ബിന്ദു കൃഷ്ണ എന്നിവർ ദർശനം നടത്തിയത് പുലർച്ചെയാണെന്നും നിയമപ്രകാരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Kerala
തൃശൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഗുരുവായൂർ ക്ഷേത്രദർശനത്തിലെ വിവാദത്തിൽ പ്രതികരണവുമായി ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ അരുൺ. മുഖ്യമന്ത്രി ദർശനം നടത്തിയത് നിയമാനുസൃതമാണെന്നും മറിച്ചുള്ള ആരോപണത്തിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് നെയ് വിളക്ക് ശീട്ട് ആക്കിയാണ് മുഖ്യമന്ത്രി ക്ഷേത്രത്തിനകത്ത് കടന്നത്. അഞ്ചുപേർക്ക് ദർശനം നടത്താം എന്നിരിക്കെ അകത്തു കടന്നത് നാലുപേർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഭക്തരെ തടയുന്ന നടപടി ഉണ്ടായില്ല. ഒരാളുടെയും ദർശനം മുടക്കിയില്ല. പായസം കൊണ്ടുപോകുന്ന സമയത്ത് 15 മിനിറ്റോളം ഭക്തർക്കൊപ്പം കാത്തുനിന്ന ശേഷമാണ് മുഖ്യമന്ത്രി ദർശനം പൂർത്തിയാക്കിയതെന്നും അരുൺ വ്യക്തമാക്കി.
മറിച്ചുള്ള പ്രചരണങ്ങൾ അവാസ്തവമാണെന്നും മന്ത്രി എം. ലിജു, ബിന്ദു കൃഷ്ണ എന്നിവർ ദർശനം നടത്തിയത് പുലർച്ചെയാണെന്നും നിയമപ്രകാരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച മുഖ്യമന്ത്രിയും മന്ത്രിമാരും ഗുരുവായൂർ ദർശനം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥും രംഗത്തെത്തിയിരുന്നു.
അവധി ദിവസങ്ങളിൽ വിഐപി ദർശനം പാടില്ല എന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാൽ മുഖ്യമന്ത്രിയും സംഘവും നിയമലംഘനം നടത്തിയതായി തോന്നുന്നില്ല. രമേശ് ചെന്നിത്തല ഒഴികെ മറ്റ് മന്ത്രിമാർ ആരും വരുമെന്ന് അറിയിച്ചില്ല. ഒട്ടേറെ പേർക്ക് തൊഴാൻ ആകാതെ പോയി എന്ന് അറിഞ്ഞു. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കുമെന്നും ഗോപിനാഥ് പറഞ്ഞു.
National
ഗുവാഹത്തി: വരാനിരിക്കുന്ന ബക്രീദ് ആഘോഷങ്ങളിൽ പശുക്കളെ ബലി നൽകുന്നത് പൂർണമായും ഒഴിവാക്കണമെന്ന് സംസ്ഥാനത്തെ മുഴുവൻ ഈദ് കമ്മിറ്റികളോടും അഭ്യർത്ഥിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സംസ്ഥാനത്തെ ഭൂരിപക്ഷ സമൂഹത്തിന്റെ മതവികാരങ്ങളെ മാനിച്ചും നിലവിലുള്ള നിയമങ്ങൾ പാലിച്ചും ബക്രീദ് 'പശുബലി വിരുദ്ധ' ഈദ് ആയി ആഘോഷിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ഹൊജായ്, ധുബ്രി, ബോംഗൈഗാവ്, ഉദർബന്ദ് തുടങ്ങിയ പ്രദേശങ്ങളിലെ പ്രമുഖ ഈദ്ഗാഹ്-ഖബർസ്ഥാൻ കമ്മിറ്റികൾ പശുബലി ഒഴിവാക്കാൻ മഹല്ല് നിവാസികളോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇന്ത്യ പല ജാതി മതസ്ഥർ ജീവിക്കുന്ന നാടാണെന്നും ഇവിടുത്തെ സാഹോദര്യവും സമാധാനവും നിലനിർത്തേണ്ടത് വിശ്വാസത്തിന്റെ ഭാഗമാണെന്നും ധുബ്രി ടൗൺ ഈദ്ഗാഹ് കമ്മിറ്റി പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. ഇസ്ലാമിൽ പശുവിനെത്തന്നെ ബലി നൽകണമെന്ന് യാതൊരു നിർബന്ധവുമില്ലെന്നും, പകരം അനുവദനീയമായ (ഹലാൽ) മറ്റ് മൃഗങ്ങളെ ബലി നൽകാൻ വ്യവസ്ഥയുണ്ടെന്നും മതനേതാക്കൾ വ്യക്തമാക്കി.
സംസ്ഥാനത്ത് നിലവിലുള്ള 'അസം കന്നുകാലി സംരക്ഷണ നിയമം-2021' അനുസരിച്ച് പശുക്കളെ അറുക്കുന്നത് നിയമവിരുദ്ധമാണ്. നിയമം ലംഘിക്കുന്നവർക്ക് ജാമ്യമില്ലാ വകുപ്പ് പ്രകാരം മൂന്ന് വർഷം മുതൽ ഏഴ് വർഷം വരെ തടവും കനത്ത പിഴയും ലഭിക്കുമെന്ന് ഈദ് കമ്മിറ്റികൾ തന്നെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കൂടാതെ ധുബ്രി പോലുള്ള ജില്ലകളിൽ സർട്ടിഫൈഡ് അറുപ്പുശാലകൾ ഇല്ലാത്തതിനാൽ കന്നുകാലി ബലി പൂർണമായും നിരോധിച്ചിട്ടുണ്ട്.
മുൻവർഷങ്ങളിൽ ചില സാമൂഹികവിരുദ്ധർ ബക്രീദ് സമയത്ത് മനഃപൂർവ്വം വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച പശ്ചാത്തലത്തിൽ, ഇത്തവണ മൃഗബലിയുടെയോ മാംസത്തിന്റെയോ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുതെന്ന് കമ്മിറ്റികൾ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മുസ്ലിം സംഘടനകളുടെ ഈ സ്വമേധയായുള്ള തീരുമാനത്തെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ സ്വാഗതം ചെയ്തു.
Kerala
കൊച്ചി: കേരളത്തെ തുറമുഖ നഗരമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്വന്തം നാടായ പറവൂരിൽ നടന്ന സ്വീകരണച്ചടങ്ങിലായിരുന്നു പ്രഖ്യാപനം. മോഹൻലാൽ അടക്കമുള്ളവരെ സാക്ഷിയാക്കി, താൻ കാരണം ആർക്കും തലകുനിക്കേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്നെ കുറിച്ച് ഓർത്ത് അപമാന ഭാരത്താൽ ഒരു പറവൂരുകാരനും തല കുനിച്ചു നിൽക്കേണ്ട സാഹചര്യം ഉണ്ടാക്കില്ല എന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു. കേരളത്തെ തുറമുഖ നഗരമാക്കാനുള്ള തുടക്കം ഉടനുണ്ടാകും. സർക്കാരിന് കൃത്യമായ പ്ലാൻ ഉണ്ടെന്നും മുഖ്യമന്ത്രി വിവരിച്ചു.
അതേസമയം മനസിൽ ചങ്ങാതിയുടെ സ്ഥാനം ആണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്ന് നടൻ മോഹൻലാൽ ചടങ്ങിൽ പറഞ്ഞു. ഇരട്ടി സന്തോഷമുള്ള നേരമാണിത്. മലയാളികൾക്ക് മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയുണ്ട്. നാട് അദ്ദേഹത്തെ സിഎം ആക്കാൻ മുറവിളി കൂട്ടിയത് അമ്പരപ്പിച്ചുവെന്നും മോഹൻലാൽ പറഞ്ഞു.
സത്യസന്ധ്യതയും സുതാര്യതയും ഇഴ ചേർന്ന ആളാണ് അദ്ദേഹം. അതാവും ജനം വിഡിക്കായി തെരുവിൽ ഇറങ്ങിയതെന്നും മോഹൻലാൽ പറഞ്ഞു. കേരളത്തിലെ വിഭവങ്ങൾ നന്നായി ഉപയോഗിക്കാൻ കഴിയട്ടെ.
നെഹ്റുവിയൻ സോഷ്യലിസ്റ്റ് നെഹ്റുവിനെ പോലത്തെ ഡ്രീമർ ആവാതെ തരമില്ല. ചില ആകുലതകളും മോഹൻലാൽ പങ്കുവച്ചു. റോഡുകൾ ആളുകളെ കൊല്ലുന്ന അവസ്ഥയിൽ നിന്നും മാറണം. മാലിന്യം രോഗത്തിന് വഴി മാറരുതെന്നും മോഹൻലാൽ പറഞ്ഞു.
District News
പാവറട്ടി: പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളുമടങ്ങുന്ന സംഘം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ചനടത്തി. ഇടതുസർക്കാർ കൊണ്ടുവന്നതും പാവറട്ടി പഞ്ചായത്തിലെ തീരദേശവാസികളെ ഭിതിയിലാഴ്ത്തിയതുമായ പെരിങ്ങാടുപുഴ റിസർവ് ഫോറസ്റ്റ് വിജ്ഞാപനം എത്രയുംവേഗം ഡിനോട്ടിഫിക്കേഷൻചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ജനപ്രതിനിധികളുടെ സംഘം മുഖ്യമന്ത്രിയെ കണ്ടത്.
ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും മുഖ്യമന്ത്രിക്ക് കൈമാറി. പ്രതിപക്ഷനേതാവ് എന്ന നിലയിൽ നേരിട്ട് ഇടപെട്ട വിഷയം ആയതിനാൽ എത്രയുംവേഗം തുടർനടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. പഞ്ചായത്ത് പ്രസിഡന്റ് ആന്റോ ലിജൊ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെറോം ബാബു, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബെർട്ടിൻ ചെറുവത്തൂർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ജിൽസ് പാവറട്ടി, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജിനീഷ് വയനാടൻ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
District News
ചെറുതോണി: ഒമാനിലുണ്ടായ തീപിടിത്തത്തിൽ ദേഹമാസകലം പൊള്ളലേറ്റ് മരണത്തെ മുഖാമുഖം കണ്ട പത്തു വയസുകാരന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ സഹായഹസ്തം. ചുരുളി ആൽപ്പാറ സ്വദേശി തെങ്ങോട്ടുവിളയിൽ ബിനു - ക്രിസ്റ്റീന ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമൻ ഐറിൻ ബിനുവിനാണ് ജീവിതത്തിലേക്കു തിരിച്ചുവരാൻ മുഖ്യമന്ത്രി രക്ഷകനായത്.
ഒമാനിൽ കുടുംബസമേതം കഴിയുന്ന ബിനു ഡ്രൈവറും ക്രിസ്റ്റീന സ്വകാര്യ ആശുപത്രിയിൽ നഴ്സുമാണ്. 2025 ജൂലൈ 26നു രാത്രി 12ന് എസിയിൽനിന്ന് തീപടർന്ന് വീട്ടിലുണ്ടായിരുന്ന അഞ്ചു പേർക്കും പൊള്ളലേറ്റു. ഐറിന് 70 ശതമാനത്തോളം പൊള്ളലേറ്റു. അഞ്ചുപേരുടെയും ചികിത്സയിൽ കുടുംബം ലക്ഷങ്ങളുടെ ബാധ്യതയിലായി.
അയൽവാസിയും ഇടുക്കി മുൻ ബ്ലോക്ക്പഞ്ചായത്തംഗവുമായ ബിനോയി വർക്കി ഇടപെട്ട് ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ് നില വഷളായ ഐറിനെ വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിലെത്തിച്ചു. ഐറിൻ ജീവിതത്തിലേക്കു തിരിച്ചുവരണമെങ്കിൽ ഭീമമായ തുക വേണ്ടിയിരുന്നു.
തീപിടിത്തത്തിൽ ഉടുതുണിയൊഴിച്ച് ബാക്കിയെല്ലാം നഷ്ടപ്പെട്ട കുടുബത്തിന് സ്വപ്നം പോലും കാണാനാവാത്തതായിരുന്നു ചികിത്സാച്ചെലവ്. ഒടുവിൽ ബിനോയി വർക്കി ഈ കുടുംബത്തെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ മുന്നിലെത്തിച്ചു. മുഖ്യമന്ത്രി രാജഗിരിയിലെ ഡോക്ടറുമായി സംസാരിച്ചു. ഇതനുസരിച്ചു കുട്ടിയുടെ മുഴുവൻ ചികിത്സാച്ചെലവും മുഖ്യമന്ത്രി വി.ഡി. സതീശൻ ഏറ്റെടുക്കുകയായിരുന്നു. സർക്കാർ തലത്തിൽ ചികിത്സാച്ചെലവ് വഹിക്കുന്നതിന് എന്തെങ്കിലും തടസമുണ്ടായാൽ മുഴുവൻ ചികിത്സയും സ്വന്തംനിലയിൽ വഹിക്കുമെന്ന് മുഖ്യമന്ത്രി ഈ കുടുംബത്തിന് ഉറപ്പുനൽകി.
ഒമാനിൽ 20 ലക്ഷത്തോളം രൂപ കടമുണ്ട്. ഈ കടം ജോലി ചെയ്തു തീർക്കുന്നതിനായി ബിനു വീണ്ടും ഒമാനിലേക്കു പോയിരിക്കുകയാണ്.
National
ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശന് സംസ്ഥാനഭരണത്തിൽ പൂർണ സ്വാതന്ത്ര്യമുണ്ടാകുമെന്നും പാർട്ടിയുടെ അനാവശ്യ ഇടപെടൽ ഉണ്ടാകില്ലെന്നും കോണ്‍ഗ്രസ് ഹൈക്കമാൻഡ്.
മുഖ്യമന്ത്രിയായശേഷം ആദ്യമായി ഡൽഹിയിലെത്തിയ സതീശൻ ഇന്നലെ രാവിലെ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി തിരക്കിട്ട ചർച്ചകൾ പൂർത്തിയാക്കി കേരളത്തിലേക്കു മടങ്ങി.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഇന്നലെ രാവിലെ ഒന്‍പതിന് അദ്ദേഹത്തിന്റെ ലോധി എസ്റ്റേറ്റിലെ വസതിയിലെത്തി കണ്ടു നടത്തിയ ചർച്ചയോടെയായിരുന്ന ഹൈക്കമാൻഡ് നേതാക്കളുമായുള്ള തിരക്കിട്ട കൂടിക്കാഴ്ചകളുടെ തുടക്കം.
പുറത്തിറങ്ങി വന്നു സ്വീകരിച്ചാണ് വേണുഗോപാൽ മുഖ്യമന്ത്രിയെ വീടിനുള്ളിലേക്ക് ആനയിച്ചത്. അവിടെനിന്നു നേരേ കോണ്‍ഗ്രസ് പ്രസിഡന്റും രാജ്യസഭാ പ്രതിപക്ഷനേതാവുമായ ഖാർഗെയുടെ വീട്ടിലെത്തി. പൂച്ചെണ്ട് നൽകിയും ഷാൾ അണിയിച്ചും ഖാർഗെ മുഖ്യമന്ത്രിയെ സ്വീകരിച്ചു.
പതിനൊന്നരയോടെ ജൻപഥിലെ സോണിയ ഗാന്ധിയുടെ വസതിയിലെത്തി. സോണിയ, രാഹുൽ, പ്രിയങ്ക എന്നിവർ ചേർന്നു കേരളത്തിന്റെ ജനപ്രിയ മുഖ്യമന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി.
കെപിസിസിക്ക് പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്നതടക്കം കേരളത്തിലെ വലിയ രാഷ്ട്രീയചർച്ചകൾ ഇന്നലെ ഉണ്ടായില്ലെന്ന് ഹൈക്കമാൻഡിനെ ഉദ്ധരിച്ച് ഒരുന്നത നേതാവ് അറിയിച്ചു. യുഡിഎഫിന്റെ വൻവിജയത്തിനു പിന്നാലെ നല്ല തുടക്കമാണ് സതീശൻ മന്ത്രിസഭയുടേത്. സന്പൂർണ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും വകുപ്പുവിഭജനവും അടക്കം സാധാരണ കീറാമുട്ടിയാകുന്ന പ്രധാന തീരുമാനങ്ങൾ വേഗത്തിലെടുക്കാനായതിൽ മുഖ്യമന്ത്രിയെ എഐസിസി നേതൃത്വം അഭിനന്ദിച്ചു.
സ്വതന്ത്രമായ തീരുമാനങ്ങളും നടപടികളുമെടുക്കാനും ജനാഭിലാഷം മാനിച്ച് സുതാര്യ ഭരണം നടത്താനും മുഖ്യമന്ത്രിക്ക് പൂർണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തുവെന്നും ഹൈക്കമാൻഡിലെ ഉന്നതൻ ദീപികയോട് പറഞ്ഞു. സർക്കാർ നിയമനങ്ങളിലും ഭരണകാര്യങ്ങളിലും അടക്കം മുഖ്യമന്ത്രിക്കു പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും പാർട്ടിയുടെ ഉന്നത നേതാക്കൾ പോലും ഇടപെടില്ലെന്നുമാണു ഹൈക്കമാൻഡിന്റെ നിലപാട്.
വേണുഗോപാലും സതീശനും നടത്തിയ ചർച്ച പ്രതീക്ഷിച്ചതുപോലെ സൗഹാർദപരമായിരുന്നു. വിവാദ വിഷയങ്ങളൊന്നും ചർച്ചയിൽ ഉയർന്നില്ല. എഐസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ പിന്നീട് നടന്ന കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ ഡിപ്പാർട്ട്മെന്റ് ഉപദേശകസമിതി യോഗം നടന്നു.
എഐസിസി നേതൃത്വവുമായുള്ള ചർച്ചകൾ പൂർത്തിക്കിയശേഷം ഉച്ചകഴിഞ്ഞ് മൂന്നിനുള്ള വിമാനത്തിൽ മുഖ്യമന്ത്രി കൊച്ചിയിലേക്കു മടങ്ങി. മുഖ്യമന്ത്രിയായശേഷം ആദ്യമായി പറവൂരിലെത്തുന്ന സതീശന് സ്വന്തം വോട്ടർമാർ നൽകിയ സ്വീകരണത്തിനായാണു ഡൽഹി സന്ദർശനം വേഗം പൂർത്തിയാക്കിയത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി ചെവ്വാഴ്ച വീണ്ടും ഡൽഹിയിലെത്തും.
വെള്ളിയാഴ്ച രാത്രി വൈകി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി സതീശന് കോണ്‍ഗ്രസ് പ്രവർത്തകർ ഊഷ്മള സ്വീകരണമാണു നൽകിയത്. എൻജിഒ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണത്തിൽ സതീശൻ കേക്ക് മുറിച്ചു. വിവിധ സംഘടനകൾക്കുവേണ്ടി ഭാരവാഹികൾ പൂച്ചെണ്ടുകൾ സമ്മാനിച്ചു.
Kerala
ന്യൂഡൽഹി: സംസ്ഥാന കോൺഗ്രസിൽ പുനഃസംഘടന ചർച്ചകൾ തുടരുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഡൽഹിയിൽ എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധി, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ എന്നിവരുമായി സതീശൻ കൂടിക്കാഴ്ച നടത്തും.
കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി ഗ്രൂപ്പുകൾ വടം വലി തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം. ഡിസിസി – കെപിസിസി നേതൃസ്ഥാനങ്ങളിൽ പിടിമുറുക്കാനാണ് കെ.സി. വേണുഗോപാൽ വിഭാഗത്തിന്റെ നീക്കം. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ജോസഫ് വാഴക്കൻ, മാത്യു കുഴൽനാടൻ ,അടൂർ പ്രകാശ് എന്നിവരുടെ പേരുകൾ പലയിടങ്ങളിലായി ഉയർന്നു കേൾക്കുന്നു. എംഎൽമാരായി തെരഞ്ഞെടുക്കപ്പെട്ട ഡിസിസി അധ്യക്ഷന്മാർക്കും പകരക്കാരെത്തും.
മുഖ്യമന്ത്രി ആയ ശേഷം ആദ്യമായി ഡൽഹിയിൽ എത്തിയ വി.ഡി. സതീശന് കേരള ഹൗസിൽ വൻ സ്വീകരണമാണ് ലഭിച്ചത്. വിദ്യാർഥികളും കേരള ഹൗസ് എൻജിഒ അസോസിയേഷനും മുദ്രാവാക്യങ്ങൾ ഉയർത്തിയും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് മുഖ്യമന്ത്രിയെ വരവേറ്റത്.
Kerala
തിരുവനന്തരം: മുനന്പം വിഷയത്തിനു പരിഹാരം കണ്ടെത്താൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പു നൽകിയെന്ന് ആക്ട്സ് പ്രസിഡന്റ് ബിഷപ് ഡോ. ഉമ്മൻ ജോർജ്, ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ബിഷപ് മാത്യുസ് മോർ സിൽവാനിയോസ് എന്നിവർ പറഞ്ഞു.
മുനന്പം ജനതയുടെ റവന്യൂ അവകാശങ്ങൾ സന്പൂർണമായി പുന:സ്ഥാപിക്കുകയാണ് വേണ്ടതെന്ന് അവർ പറഞ്ഞു.
സമര സമിതി ഭാരവാഹികൾ വരും ദിവസങ്ങളിൽ മുഖ്യമന്തിയെ കാണുന്നുണ്ട്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ സമയബന്ധിതമായി നടപ്പാക്കുവാൻ സർക്കാർ കാട്ടുന്ന പരിശ്രമത്തെ ആക്ട്സ് നേതാക്കൾ അഭിനന്ദിച്ചു.
National
ന്യൂഡൽഹി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ പങ്കെടുക്കില്ല. ആരോഗ്യപരമായ കാരണങ്ങളെത്തുടർന്നാണ് അദ്ദേഹം യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഡൽഹിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുള്ള ആദ്യ കേന്ദ്ര കമ്മിറ്റി യോഗമാണിത് എന്നതിനാൽ പിണറായി വിജയന്റെ അസാന്നിധ്യം രാഷ്ട്രീയ വൃത്തങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാലാണ് അദ്ദേഹം ഡൽഹിയിലേക്ക് വരാതിരുന്നതെന്നും ഇതിൽ മറ്റ് രാഷ്ട്രീയ വ്യാഖ്യാനങ്ങളുടെ ആവശ്യമില്ലെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.
കേരളത്തിലെ ഭരണത്തുടർച്ച നഷ്ടപ്പെട്ടതിനെക്കുറിച്ചും യുഡിഎഫ് അധികാരത്തിൽ വന്നതിനെക്കുറിച്ചുമുള്ള പ്രാഥമിക വിലയിരുത്തലുകൾ ഈ യോഗത്തിൽ ചർച്ചയാകും. എന്നാൽ തോൽവിയെക്കുറിച്ചുള്ള വിശദമായ സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ട് അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിലായിരിക്കും സമർപ്പിക്കുക.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിവിധ ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പാർട്ടി നേതൃത്വത്തിനും മുൻ മന്ത്രിമാർക്കുമെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിനെക്കുറിച്ചും ചില പ്രാദേശിക യോഗങ്ങളിൽ ചർച്ചകൾ നടന്നിരുന്നു. പിണറായി വിജയൻ പങ്കെടുക്കില്ലെങ്കിലും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മറ്റ് മുതിർന്ന നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തു പല കീഴ്വഴക്കങ്ങളും മാറ്റിയെഴുതുന്ന വി.ഡി. സതീശൻ കാർ യാത്രയിലും ചരിത്രം സൃഷ്ടിക്കുന്നു. പ്രായത്തെക്കാൾ എളിമ എല്ലാറ്റിലും പുലർത്തുന്ന വി.ഡി. സതീശൻ ഇനി സഭയിൽ മാത്രമല്ല സ്റ്റേറ്റ് കാറിലും ഒന്നാമനാണ്.
ഒന്നാം നമ്പർ സ്റ്റേറ്റ് കാറിൽ ഡ്രൈവറുടെ വശത്ത് മുൻസീറ്റിലാണ് സതീശന്റെ യാത്ര. മുന്നിൽ മുഖ്യമന്ത്രി, പിന്നിൽ സ്റ്റാഫ് എന്നിങ്ങനെയാണ് ഇപ്പോൾ സഞ്ചാരം. സാധാരണ ഒന്നാം നമ്പർ സ്റ്റേറ്റ് കാറിൽ രണ്ടാമത്തെ നിര സീറ്റിലാണ് മുഖ്യമന്ത്രിമാർ ഇരിക്കുന്നത്.
കാർ ഭ്രമക്കാരനായ കരുണാകരൻ പോലും രണ്ടാം നിരയിലേ ഇരുന്നിട്ടുള്ളൂ. 36-ാം വയസിൽ മുഖ്യമന്ത്രിയായ എ.കെ. ആന്റണി എല്ലാറ്റിലും ചെറുപ്പം കാണിച്ചെങ്കിലും കാർ യാത്രയിൽ പിമ്പൻ തന്നെയായിരുന്നു
മന്ത്രിമാരിൽ ചിലർക്കൊക്കെ കാറിന്റെ മുൻസീറ്റിൽ തന്നെ ഇരിക്കണമെന്നു നിർബന്ധമുണ്ടായിരുന്നു. ബി. വെല്ലിംഗ്ടൺ, ടി.എച്ച്. മുസ്തഫയും ഒക്കെ അങ്ങനെ യാത്ര ചെയ്തവരായിരുന്നു.
മുഖ്യമന്ത്രിയുടെഒന്നാം നിരയിലെ കാർ യാത്രയിൽ സുരക്ഷാ വിഭാഗത്തിനു ചില ആശങ്കകൾ ഒക്കെ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഫോട്ടോഗ്രാഫർമാരും വീഡിയോഗ്രാഫർമാരും ആണ് . അവർക്ക് പെട്ടെന്ന് തന്നെ നല്ല സ്നാപ്പിനു ചിരിച്ച മുഖം റെഡി.
Kerala
ചങ്ങരംകുളം (മലപ്പുറം): 14 മില്ല്യണ്‍ കാഴ്ചക്കാരുമായി കേരളം വിട്ടിരിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഒരു ചിരി വീഡിയോ. പൂക്കി വീഡിയോ എന്ന ടാഗിൽ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ ദിവസങ്ങള്‍ക്കകം ഷെയര്‍ ചെയ്തത്. ഇതോടെ വീഡിയോയ്ക്കു പിന്നിലാരാണെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയക്ക് ഒപ്പം മാധ്യമങ്ങളും അന്വേഷണം തുടങ്ങി. ഒടുവില്‍ വൈറല്‍ വീഡിയോയുടെ നിര്‍മാതാവിനെ കണ്ടെത്തി.
മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് എടക്കര മരംവെട്ടിച്ചാല്‍ സ്വദേശി ജമാലുദീന്റെ മകന് ഫിജിൻ ആയിരുന്നു ആ വൈറല്‍ വീഡിയോയുടെ സ്രഷ്ടാവ്. മൂന്നു വര്‍ഷമായി എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ചാനലില്‍ ജോലി ചെയ്തു വരികയാണ് 23കാരനായ ഫിജിന്.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി.ഡി. സതീശനെ കാണാന്‍ തിരുവനന്തപുരത്ത് എത്തിയതായിരുന്നു ഫിജിന്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുന്നതിനിടയിലാണ് പിറകില്‍ നിന്ന ഫിജിന് അപ്രതീക്ഷിതമായി ചോദ്യം ചോദിച്ചത്.
ആ ചോദ്യം, ഉത്തരം
ഇനി മുതല്‍ വാഹനങ്ങള്‍ മോഡിഫിക്കേഷന് ചെയ്യാന്‍ കഴിയുമോ എന്നായിരുന്നു ഫിജിന്റെ ചോദ്യം. ചോദ്യത്തിനു കുട്ടികളോടെന്ന പോലെ വാത്സല്യപൂര്‍വം മുഖ്യമന്ത്രി വി.ഡി. സതീശന് തലയാട്ടി ഒരു ചിരി ചിരിച്ചതാണ് ഫിജിന് പാട്ട് ചേര്‍ത്ത് എഡിറ്റ് ചെയ്ത് ഇവരുടെ 'നീലക്കുയില്‍' എന്ന ഇന്‍സ്റ്റ പേജില്‍ ഷെയര്‍ ചെയ്തത്. നിമിഷനേരം കൊണ്ട് വീഡിയോ വൈറലാവുകയായിരുന്നു. ഇവരുടെ വീഡിയോ വിവിധ ഓണ്‍ലൈന്‍ ഫ്ളാറ്റ് ഫോമുകളിലൂടെയും കേരളം മുഴുവന്‍ ഓടിനടന്നു.
ട്രോളന്മാര് ഏറ്റെടുത്തു വിവിധ ആംഗിളുകളില്‍ ട്രോളുകള്‍ ഇറക്കി. വീഡിയോ മുഖ്യമന്ത്രിയുടെ മൊബൈലിലും എത്തി. പൂക്കികളുടെ മുഖ്യമന്ത്രി എന്ന പേരില്‍ കേരളം മുഴുവന്‍ വൈറലായ വീഡിയോ കണ്ടിരുന്നോ എന്ന ചോദ്യത്തിനും മുഖ്യമന്ത്രി മറ്റൊരു ചിരിയിലൂടെ മറുപടി നല്കി. കുട്ടികള്‍ ചോദിച്ച ചോദ്യം എന്ന നിലയില്‍ കുട്ടികള്‍ക്കായി മുഖത്ത് കാണിച്ച എക്സ്പ്രഷന്‍ ആണ് അവന് എഡിറ്റ് ചെയ്തെന്നും പോസിറ്റീവ് ആണെന്നും സന്തോഷമായെന്നുമാണ് മുഖ്യമന്ത്രിയുടെ മറുപടി.
വലിയ സന്തോഷത്തിൽ
വീഡിയോ എടുക്കാന്‍ പോയതല്ലെന്നും മുഖ്യമന്ത്രിയായ വി.ഡി. സതീശനെ കാണാനാണ് തിരുവനന്തപുരത്ത് എത്തിയതെന്നും വളരെ യാദൃച്ഛികമായി മാധ്യമ പ്രവര്‍ത്തകരെ കാണുന്നതിനിടയില്‍ ചോദിച്ച ചോദ്യവും അതിനു നല്കിയ മറുപടിയുമാണ് വൈറലായതെന്നും ഇക്കാര്യത്തില്‍ സന്തോഷമുണ്ടെന്നും ഫിജിന് പറഞ്ഞു. വീഡിയോ വൈറലായതോടെ മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവര്‍ വിളിച്ചിരുന്നെന്നും മുഖ്യമന്ത്രിയെ കാണാൻ വരാമെന്നു പറഞ്ഞതായും മലപ്പുറം സ്വദേശിയായ ഫിജിന് "ദീപിക ഒാൺലൈനി'നോടു പറഞ്ഞു.
Kerala
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി (ഒഎസ്ഡി) നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി.
2015 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.
പുതിയ ചുമതലയ്ക്ക് പുറമേ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെഎഫ്സി) മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതലയും എൻ.എസ്.കെ. ഉമേഷ് വഹിക്കും.
പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേക്ക് പുതിയ ഉദ്യോഗസ്ഥനെ നിയമിക്കുന്നതുവരെ ആ ചുമതലയിലും അദ്ദേഹം തുടരുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. ഗവർണറുടെ നിർദേശപ്രകാരം അഡീഷണൽ സെക്രട്ടറി ജി.ആർ. രാജേഷ് ആണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി അധികാരമേൽക്കുന്ന വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെയാണ് പൊതുഭരണം, ധനം, നിയമം, തുറമുഖം തുടങ്ങിയ നിർണായക വകുപ്പുകൾ കൈകാര്യം ചെയ്യുക. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ആഭ്യന്തര വകുപ്പും വിജിലൻസും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചു. ഉമ്മൻചാണ്ടി മന്ത്രിസഭയ്ക്ക് ശേഷം യുഡിഎഫ് നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരത്തിലെത്തുമ്പോൾ ഘടകകക്ഷികൾക്കും ശക്തമായ പ്രാധാന്യമാണ് വകുപ്പുവിഭജനത്തിൽ നൽകിയിരിക്കുന്നത്.
മറ്റ് പ്രമുഖ കോൺഗ്രസ് നേതാക്കളിൽ കെ. മുരളീധരന് ആരോഗ്യവും ദേവസ്വവും, എ.പി. അനിൽകുമാറിന് റവന്യൂ വകുപ്പും ലഭിച്ചു. യുവനേതാക്കളായ പി.സി. വിഷ്ണുനാഥിന് ടൂറിസം, സാംസ്കാരിക വകുപ്പുകളും, റോജി എം. ജോണിന് ഉന്നത വിദ്യാഭ്യാസവും, എം. ലിജുവിന് എക്സൈസ്, സഹകരണ വകുപ്പുകളുമാണ് നൽകിയിരിക്കുന്നത്. വൈദ്യുതി, പരിസ്ഥിതി വകുപ്പുകളുടെ ചുമതല സണ്ണി ജോസഫിനും, കൃഷി വകുപ്പ് ടി. സിദ്ദിഖിനും നൽകാൻ തീരുമാനമായി. വനിതാ പ്രതിനിധികളായ ബിന്ദു കൃഷ്ണ വനിതാ-ശിശുക്ഷേമം, തൊഴിൽ വകുപ്പുകളും, കെ.എ. തുളസി പിന്നാക്ക ക്ഷേമ വകുപ്പും കൈകാര്യം ചെയ്യും. കായികം, യുവജനക്ഷേമം എന്നിവയാണ് ഒ.ജെ. ജനീഷിന്റെ വകുപ്പുകൾ.
പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് ശക്തമായ വകുപ്പുകളാണ് ലഭിച്ചിട്ടുള്ളത്. പാർട്ടി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം, ഐ.ടി വകുപ്പുകളുടെ ചുമതലയുണ്ടാകും. തദ്ദേശസ്വയംഭരണ വകുപ്പ് കെ.എം. ഷാജിക്കും, പൊതുവിദ്യാഭ്യാസം എൻ. ഷംസുദ്ദീനും, പൊതുമരാമത്ത് പി.കെ. ബഷീറിനും ലഭിച്ചപ്പോൾ ഫിഷറീസ് വകുപ്പിന്റെ ചുമതല വി.ഇ. അബ്ദുൾ ഗഫൂറിനാണ്. മറ്റ് ഘടകകക്ഷി നേതാക്കളായ മോൻസ് ജോസഫ് (ജലസേചനം), അനൂപ് ജേക്കബ് (ഭക്ഷ്യ-സിവിൽ സപ്ലൈസ്), ഷിബു ബേബി ജോൺ (വനം), സി.പി. ജോൺ (ഗതാഗതം) എന്നിവരും പുതിയ മന്ത്രിസഭയിൽ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യും. വരും ദിവസങ്ങളിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കും.
മന്ത്രിമാരും വകുപ്പുകളും
മുഖ്യമന്ത്രി
1. വി.ഡി. സതീശൻ: പൊതുഭരണം, ധനം, നിയമം, തുറമുഖം
2. പി.കെ. കുഞ്ഞാലിക്കുട്ടി: വ്യവസായം, ഐ.ടി, സ്റ്റാർട്ടപ്പ്
3. രമേശ് ചെന്നിത്തല: ആഭ്യന്തരം, വിജിലൻസ്, കയർ
4. സണ്ണി ജോസഫ്: വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററികാര്യം
5. കെ. മുരളീധരൻ: ആരോഗ്യം, ദേവസ്വം
6. മോൻസ് ജോസഫ്: ജലവിഭവം, ജലസേചനം
7. ഷിബു ബേബി ജോൺ: വനം, വന്യജീവി സംരക്ഷണം
8. അനൂപ് ജേക്കബ് : ഭക്ഷ്യം-സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി
9. സി.പി. ജോൺ: ഗതാഗതം
10. എ.പി. അനിൽകുമാർ: റവന്യൂ
11. എൻ. ഷംസുദ്ദീൻ: പൊതുവിദ്യാഭ്യാസം, ഹജ്ജ്, ന്യൂനപക്ഷ വികസനം
12. പി.സി. വിഷ്ണുനാഥ് : ടൂറിസം, സിനിമ, സാംസ്കാരികം
13. റോജി എം. ജോൺ: ഉന്നതവിദ്യാഭ്യാസം
14. ബിന്ദു കൃഷ്ണ : തൊഴിൽ, വനിതാ ശിശുക്ഷേമം
15 .എം. ലിജു: എക്സൈസ്, സഹകരണം
16. കെ.എം. ഷാജി: തദ്ദേശസ്വയംഭരണം, ടൗൺ പ്ലാനിംഗ്
17. പി.കെ. ബഷീർ: പൊതുമരാമത്ത്
18. വി.ഇ. അബ്ദുൾ ഗഫൂർ: ഫിഷറീസ്, സാമൂഹിക നീതി
19. ടി. സിദ്ദിഖ്: കൃഷി, മൃഗസംരക്ഷണം
20. കെ.എ. തുളസി: പട്ടികജാതി പട്ടികവർഗ ക്ഷേമം
21. ഒ.ജെ. ജനീഷ് : കായികം, യുവജനകാര്യം
National
ചെന്നൈ: തമിഴ്നാട്ടിൽ വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വിജയ്ക്ക് കടുത്ത മുന്നറിയിപ്പുമായി സിപിഎം. അണ്ണാ ഡിഎംകെ (എഐഎഡിഎംകെ) പ്രതിനിധികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷണ്മുഖം വ്യക്തമാക്കി.
ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും എതിരായ ജനവിധിയാണിതെന്നും അവരെ കൂടെക്കൂട്ടുന്നത് ജനവികാരത്തിന് വിരുദ്ധമാണെന്നുമാണ് ഇടതുപക്ഷത്തിന്റെ നിലപാട്. സിപിഎമ്മിന്റെ ഇതേ നിലപാട് തന്നെയാണ് തങ്ങൾക്കുമുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യനും വ്യക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 10 ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ 10 ടിവികെ എംഎൽഎമാരും കോൺഗ്രസിൽ നിന്നുള്ള രണ്ട് പേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
അതേസമയം ഇടതുപക്ഷത്തിന്റെ കടുത്ത എതിർപ്പും നിയമക്കുരുക്കുകൾക്കുള്ള സാധ്യതയും മുൻനിർത്തി അണ്ണാ ഡിഎംകെ എംഎൽഎമാരെ നാളത്തെ വിപുലീകരണത്തിൽ ഉൾപ്പെടുത്തിയേക്കില്ലെന്നാണ് ഏറ്റവും പുതിയ വിവരം. നിലവിൽ അണ്ണാ ഡിഎംകെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് ടിവികെ നേതാവും മന്ത്രിയുമായ ആധവ് അർജുന വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ വിപുലീകരണത്തോടെ കോൺഗ്രസിൽ നിന്ന് രണ്ട് പ്രതിനിധികൾ മന്ത്രിസഭയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. കോൺഗ്രസിനും ടിവികെ നേതാക്കൾക്കും പുറമെ ലീഗും വിസികെയും മന്ത്രിസഭയുടെ ഭാഗമാകണമെന്നാണ് വിജയ് ആഗ്രഹിക്കുന്നതെന്നും ഇതിനായി അവരുടെ ഭാഗത്തുനിന്ന് ശുഭവാർത്തയ്ക്കായി കാത്തിരിക്കുകയാണെന്നും ആധവ് അർജുന കൂട്ടിച്ചേർത്തു.
മന്ത്രിസഭയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ ആഭ്യന്തര തർക്കം ശക്തമായി തുടരുകയാണ്. ലഭിച്ച ഈ ഭരണം പങ്കിടാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന് ഭൂരിപക്ഷം നേതാക്കളും ആവശ്യപ്പെടുമ്പോഴും, ലീഗ് സംസ്ഥാന അധ്യക്ഷൻ ഖാദർ മൊയ്തീൻ ഇതിനോട് പൂർണമായി യോജിച്ചിട്ടില്ല.
ആലോചിച്ച് തീരുമാനമറിയിക്കാം എന്നാണ് ലീഗ് നേതൃത്വം വിജയ്യെ അറിയിച്ചിരിക്കുന്നത്. നിലവിൽ മുഖ്യമന്ത്രി വിജയ്യും ഒമ്പത് ടിവികെ മന്ത്രിമാരുമാണ് ക്യാബിനറ്റിലുള്ളത്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കായി തമിഴ്നാട് ഗവർണർ രാജേന്ദ്ര അർലേക്കർ ബുധനാഴ്ച രാത്രിയോടെ ചെന്നൈയിലെത്തും.
NRI
തിരുവനന്തപുരം: കേരളത്തിലെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്തതിനു ശേഷം പ്രവാസി മലയാളി പ്രതിനിധികൾ കൺട്രോൾമെന്റ് ഹൗസിൽ എത്തി മുഖ്യമന്ത്രി വി.ഡി. സതീശനെ പൊന്നാട അണിയിച്ച് ആശംസകൾ അറിയിച്ചു.
Kerala
കോതമംഗലം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ മോർഫ് ചെയ്ത ചിത്രം തെറ്റായ രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. കോതമംഗലം മാതിരപ്പിള്ളി പള്ളിപ്പടി കടിഞ്ഞുമ്മേൽപുത്തൻപുര യാക്കൂബ് പരീതിനെ (52)യാണു പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് സൈബർ സെല്ലിനു കൈമാറി. ഇടത് അനുകൂല പ്രൊഫൈലിലെ പോസ്റ്റ് ഇയാൾ പ്രചരിപ്പിക്കുകയായിരുന്നു. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പരാതിയെത്തുടർന്നാണു നടപടി.
National
ചെന്നൈ: തമിഴ്നാട്ടിൽ നടൻ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാർ അധികാരമേറ്റ് പത്ത് ദിവസം തികയും മുൻപ് തന്നെ മുന്നണിയിൽ കടുത്ത ഭിന്നത. സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന പ്രധാന കക്ഷിയായ സിപിഎം, അണ്ണാ ഡിഎംകെ സഖ്യത്തിലേക്ക് വന്നാൽ പിന്തുണ പുനഃപരിശോധിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് വിജയ് സർക്കാർ വീണ്ടും പ്രതിസന്ധിയിലായത്.
ഡിഎംകെയും എഐഎഡിഎംകെയും ഒരുപോലെ തള്ളിക്കളഞ്ഞ ജനവിധിയാണ് മേയ് നാലിന് തമിഴ്നാട്ടിൽ ഉണ്ടായത്. അതിനാൽ എഐഎഡിഎംകെയുടെ ഏതെങ്കിലും വിഭാഗത്തെ ഭരണത്തിൽ പങ്കാളികളാക്കുന്നത് ജനവിധിക്കെതിരാണെന്ന് സിപിഎം വ്യക്തമാക്കി. അഴിമതിരഹിത ഭരണം എന്ന ടിവികെയുടെ വാഗ്ദാനത്തിന് വിരുദ്ധമായിരിക്കും ഇതെന്നും സിപിഎം ഓർമിപ്പിച്ചു.
"തമിഴ്നാട് ഇപ്പോൾ മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് പോകാൻ തയ്യാറല്ലാത്തതിനാലാണ് ഞങ്ങൾ ടിവികെയെ പിന്തുണയ്ക്കുന്നത്. ഗവർണർ ഭരണത്തിലൂടെ സംസ്ഥാനത്ത് ബി.ജെ.പി പിൻവാതിലിലൂടെ അധികാരം പിടിക്കുന്നത് തടയുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം, എന്ന് സിപിഎം മാധ്യമങ്ങളോട് വ്യക്തമാക്കി.
District News
കൊച്ചി: ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവയുടെ നേതൃത്വത്തിലുള്ള യാക്കോബായ സഭ പ്രതിനിധികൾ മുഖ്യമന്ത്രി വി.ഡി. സതീശനെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും സന്ദർശിച്ച് ആശംസകൾ നേർന്നു. സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായാണു പ്രതിനിധി സംഘം ഇരുവരെയും സന്ദർശിച്ചത്.
സഭയുടെ മീഡിയാ സെൽ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത, നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, സ്ലീബാ കാട്ടുമങ്ങാട്ട് കോർ എപ്പിസ്കോപ്പ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ മുഖ്യമന്ത്രി വി.ഡി. സതീശനും കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നൽകിയ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് അമ്മാളു അമ്മ. സീത ലക്ഷ്മി അമ്മാൾ എന്നാണ് ഇവരുടെ യഥാർത്ഥ പേര്.
കോൺഗ്രസ് പ്രവർത്തകരുടെ സഹായത്തോടെ സത്യപ്രതിജ്ഞാ വേദിയിലെത്തിയ അമ്മാളു അമ്മയെ മുഖ്യമന്ത്രി വി.ഡി. സതീശനും രാഹുൽ ഗാന്ധിയും ഏറെ വികാരധീനരായി കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്. അമ്മാളു അമ്മയുടെ നിറഞ്ഞ പുഞ്ചിരിയും നേതാക്കളുടെ സ്നേഹപ്രകടനവും ചടങ്ങിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നായി മാറി.
മുഖ്യമന്ത്രി വി.ഡി. സതീശനും അമ്മാളു അമ്മയും തമ്മിലുള്ളത് വർഷങ്ങളുടെ ആഴമേറിയ ആത്മബന്ധമാണ്. 2018-ലെ മഹാപ്രളയ കാലത്താണ് ഇരുവരും തമ്മിലുള്ള ഈ ബന്ധം ആരംഭിക്കുന്നത്. അന്ന് പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്ന അമ്മാളു അമ്മയെ വി.ഡി. സതീശൻ നേരിട്ടെത്തി ചേർത്തുപിടിച്ചിരുന്നു. ആ പ്രളയകാലത്ത് തനിക്ക് ലഭിച്ച സ്നേഹവും കരുതലും വർഷങ്ങൾക്ക് ശേഷവും അവർ നന്ദിയോടെ ഓർക്കുന്നു.
"മക്കളില്ലാത്ത എനിക്ക് സതീശൻ മകനെപ്പോലെയല്ല, എന്റെ സ്വന്തം മകൻ തന്നെയാണ്," എന്നാണ് വികാരഭരിതയായി അമ്മാളു അമ്മ മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ പ്രിയപ്പെട്ട മകൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് നേരിട്ട് കാണാൻ എത്തിയ അമ്മാളു അമ്മയുടെയും, അവരെ ഹൃദയത്തോട് ചേർത്തുവെച്ച നേതാക്കളുടെയും ചിത്രങ്ങളും ദൃശ്യങ്ങളും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്.
Kerala
തിരുവനന്തപുരം: പുതിയ മന്ത്രിസഭയിൽ ലത്തീൻ സഭയ്ക്ക് പ്രാതിനിധ്യം ലഭിക്കാത്തതിനെ തുടർന്നുണ്ടായ കടുത്ത അതൃപ്തി പരിഹരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ടെത്തി. സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകൾക്കകം വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തിയ മുഖ്യമന്ത്രി, ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ അടക്കമുള്ള സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി.
മന്ത്രിസഭയിൽ ലത്തീൻ കത്തോലിക്കാ സഭയിൽ നിന്നുള്ള പ്രതിനിധിയെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് സഭ പൂർണമായി ബഹിഷ്കരിച്ചിരുന്നു. കോവളം എംഎൽഎ എം. വിൻസെന്റിനെ ഫിഷറീസ് മന്ത്രിയാക്കണമെന്നായിരുന്നു സഭയുടെ പ്രധാന ആവശ്യം. ഈ പശ്ചാത്തലത്തിലാണ് അതൃപ്തി തണുപ്പിക്കാൻ മുഖ്യമന്ത്രിയുടെ അടിയന്തിര സന്ദർശനം.
മുഖ്യമന്ത്രിയുടെ സന്ദർശനത്തോടെ സഭയുടെ പിണക്കം മാറിയതായി തിരുവനന്തപുരം രൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര മാധ്യമങ്ങളോട് വ്യക്തമാക്കി. തീരദേശ ജനത നേരിടുന്ന വിവിധ പ്രശ്നങ്ങളിലും വികസന കാര്യങ്ങളിലും അതീവ ശ്രദ്ധയോടെയുള്ള ഇടപെടൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നും സഭയുടെ ആശങ്കകൾ പരിഹരിക്കപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
ചെന്നൈ: കേരളത്തിലെ സത്യപ്രതിജ്ഞയിൽ നിന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നതിൽ ആരോപണവുമായി ഡിഎംകെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭയന്നാണ് വിജയ് പങ്കെടുക്കാതിരുന്നതെന്ന് ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ ആരോപിച്ചു.
വിജയ് അവസാനനിമിഷം യാത്ര റദ്ദാക്കിയെന്നും മോദിയെ ഈ മാസം 22ന് വിജയ് കാണുമെന്നാണ് റിപ്പോർട്ടുകൾ. അതിനുമുൻപ് രാഹുൽ ഗാന്ധിക്കോപ്പം വേദി പങ്കിടുന്നത് അപകടം ആകുമെന്ന് വിജയ്ക്ക് തോന്നി, അതുകൊണ്ടാണ് വിട്ടുനിന്നതെന്നും ഇളങ്കോവൻ പ്രതികരിച്ചു.
ചടങ്ങിലേക്ക് വിജയ് എത്തുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വിജയ് ചടങ്ങില്‍ പങ്കെടുത്തില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ, രേവന്ത് റെഡ്ഢി തുടങ്ങി നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിരുന്നു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഐ സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വിവിധ സാമൂഹിക നേതാക്കൾ, മത മേലധ്യക്ഷന്മാർ തുടങ്ങിയവരും ചടങ്ങിനെത്തി.
NRI
ഷിക്കാഗോ: കേരള മുഖ്യമന്ത്രിയായി സ്ഥാനമേറ്റ വി.ഡി. സതീശനും മറ്റ് മന്ത്രിമാർക്കും അനുമോദനങ്ങൾ നേർന്ന് ഷിക്കാഗോ യുഡിഎഫ് പ്രവർത്തകർ.
യുഡിഎഫിനെ ഉജ്വല വിജയത്തിലേക്ക് നയിച്ചുകൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ വി.ഡി. സതീശൻ കേരളത്തെ മുന്നോട്ടു നയിക്കാനുള്ള അമരക്കാരനായി മാറിയിരിക്കുകയാണ്. കേരളത്തെ ഒരു പുതിയ ദിശയിലേക്കു അദ്ദേഹം നയിക്കുമെന്നും ഷിക്കാഗോ യുഡിഎഫ് വിലയിരുത്തി.
മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും അഭിവാദ്യങ്ങളർപ്പിച്ച് ഷിക്കാഗോ യുഡിഎഫ് ചെയർമാൻ ഡോ. സാൽബി പോൾ ചേന്നോത്ത്, ഷിക്കാഗോ ഓവർസീസ് കൾച്ചറൽ കോൺഗ്രസ് പ്രസിഡന്റ് ലൂയി ഷിക്കാഗോ, പോൾ പറമ്പി ( മുൻ കിൻഫ്ര ഡയറക്ടർ), പ്രവാസി കേരളകോൺഗ്രസ് (ജെ) കൺവീനർ സണ്ണി വള്ളിക്കളം, രാജൻ തോമസ് കുറ്റിപ്പുറം, ഗ്ലാഡ്സൺ വർഗീസ്, സിനു പാലാക്കാത്തടം, ജോർജ് ജോസഫ് കൊട്ടുകപ്പിള്ളി, തോമസ് മാത്യു, റിൻസി കുര്യൻ, സ്റ്റീഫൻ ഉതുപ്പാൻ, ഡോ. അനുപം രാധാകൃഷ്ണൻ, ചാക്കോ ചിറ്റലക്കാട്ട്, കുര്യൻ ഫിലിപ്പ്, ബിജു പൂത്തുറയിൽ, സാബു അച്ചേട്ട്, ബിജു തോമസ്, ജോസ് പിണർകയിൽ, ആന്റോ കവലക്കൽ, സജി തോമസ്, മനോജ് അച്ചേട്ട്, സന്തോഷ് നായർ, ടോമി അമ്പേനാട്ട്, ജോർജ് മാത്യു, ജോൺസൻ മാളിയേക്കൽ, സാവിയോ ജോസഫ്, സജി വടക്കേക്കൂട്, ജോസ് വർഗീസ്, ഷിബു വർഗീസ്, മോളി തോമസ്, മിനി ജോൺ, അലക്സ് തോമസ്, അനു തോമസ്, സാബു ജോൺ, ലിസി വർഗീസ്, വത്സമ്മ സാബു തുടങ്ങിയവർ അനുമോദനങ്ങൾ അർപ്പിച്ചു.
Kerala
കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനം സ്വാഗതം ചെയ്ത് അംഗന്‍വാടി ജീവനക്കാരും. അംഗന്‍വാടി ജീവനക്കാര്‍, പാചക തൊഴിലാളികള്‍, പ്രീ പ്രൈമറി അധ്യാപകര്‍ എന്നിവരുടെ വേതനത്തില്‍ 1000 രൂപ വര്‍ധിപ്പിച്ചതായാണ് മുഖ്യമന്ത്രി വി.ഡി. സതീശന് പ്രഖ്യാപിച്ചതാണ്. ആശമാരുടെ സമരത്തോളം തങ്ങളുടെ സമരം ശ്രദ്ധിക്കപ്പെട്ടെങ്കിലും തങ്ങളെ അംഗീകരിച്ചതില്‍ വളരെ സന്തോഷമുണ്ട് എന്നാണ് അംഗന്‍വാടി ജീവനക്കാര്‍ ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചത്.
ബീന - അംഗന്‍വാടി ടീച്ചര്‍
നമ്മളെ ഓര്‍ത്തതിലും അംഗീകരിച്ചതിലും വളരെ സന്തോഷം. ഒത്തിരി ജോലി തിരക്കുണ്ട്. ആശമാര്‍ സമരം ചെയ്തു. ഞങ്ങളും സമരം ചെയ്യുന്നുണ്ടെങ്കിലും അവരുടെ അത്രയും ശ്രദ്ധ ലഭിച്ചില്ല. നിയമസഭയില്‍ ഇതിന് മുമ്പും ഞങ്ങളുടെ കാര്യം ഉന്നയിച്ചിട്ടുള്ളതാണ്. അന്നത്തെ മന്ത്രിസഭ അത്രയും കാര്യമാക്കി എടുത്തില്ല. ഇപ്പോള്‍ ലഭിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷം. 1998ല്‍ ബാലവാടി ആയിരുന്നപ്പോഴാണ് ടീച്ചര്‍ ആയി ജോലിക്ക് കയറിയത്. അന്ന് 800 രൂപയായിരുന്നു മാസ ശമ്പളം. ഇന്ന് ആയിരം രൂപ കൂട്ടിയതില്‍ സന്തോഷമുണ്ട്.
ബിന്ദു പി.ഡി. - അംഗന്‍വാടി ടീച്ചര്‍
ഏറ്റവും സന്തോഷം. വി.ഡി. സതീശന് മുഖ്യമന്ത്രിയായി ആദ്യം തന്നെ ഞങ്ങളെ പരിഗണിച്ചതില്‍ വളരെ സന്തോഷമുണ്ട്. ഇങ്ങനെയൊരു പ്രഖ്യാപനം ഉണ്ടാവുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. യുഡിഎഫ് 102 സീറ്റോടെ വിജയിച്ചപ്പോള്‍ തന്നെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇത്രയും പെട്ടെന്ന് ഞങ്ങളെ ഒക്കെ പരിഗണിക്കുമെന്ന് ഒട്ടും ഓര്‍ത്തില്ല.
ജിജി എന്‍.ആര്. - അംഗന്‍വാടി ആയ
സന്തോഷമുണ്ട്. കേറിയപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് ആയിരം രൂപ കൂട്ടിയല്ലോ. 1998ല്‍ ആണ് ഞാന്‍ ആയയായി കേറിയത്. അന്ന് 350 രൂപയായിരുന്നു ശമ്പളം കിട്ടിയത്. ഇപ്പോള്‍ ആയിരം കൂട്ടിയതില്‍ വളരെ സന്തോഷം.
അതേസമയം, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. മുഴുവന്‍ ആവശ്യങ്ങളും ഒറ്റയടിക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും, വിരമിക്കല്‍ ആനുകൂല്യം സംബന്ധിച്ച കാര്യങ്ങള്‍ പിന്നീട് പരിഗണിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. നിലവില്‍ 9000 രൂപയാണ് ഇവരുടെ ഓണറേറിയം. ഇനി 12,000 രൂപയാണ് ഇനി ആശമാര്‍ക്ക് ലഭിക്കുക.
Kerala
കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് വന്‍ സ്വീകരണം. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ധിപ്പിച്ച പ്രഖ്യാപനം സന്തോഷത്തോടെ സ്വാഗതം ചെയ്ത് ആശമാര്‍. വി.ഡി. സതീശന് തങ്ങള്‍ക്ക് നല്കിയ വാക്ക് പാലിച്ചുവെന്ന് ആശാ വര്‍ക്കര്‍മാര്‍ ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.
നസീറ റസാക് - ആശാ വര്‍ക്കര്‍
ആശാ വര്‍ക്കര്‍മാരുടെ സമരം നടന്നപ്പോള്‍ വി.ഡി. സതീശന് വാക്ക് പറഞ്ഞതാണ്. തിരുവനന്തപുരത്ത് വന്ന് ഓണറേറിയം കൂട്ടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചതാണ്. ഭരണത്തില്‍ കയറിയപ്പോള്‍ തന്നെ ആ വാക്ക് പാലിച്ചു. കേരളത്തിലുള്ള എല്ലാ ആശാ വര്‍ക്കര്‍മാര്‍ക്കും അതില്‍ സന്തോഷമുണ്ട്. അത്രയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് ഓരോ സ്ഥലത്തെ ആശാ വര്‍ക്കര്‍മാരും. 2008ല്‍ 500 രൂപ ശമ്പളത്തിലാണ് ആശാ വര്‍ക്കര്‍ ആയി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. ഇപ്പോള്‍ 8000 രൂപയാണ് ലഭിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ അവസാന മാസം ആയിരം രൂപ കൂട്ടിയതായി പ്രഖ്യാപിച്ചിരുന്നു. 9000 ആക്കിയെന്ന് പറഞ്ഞുവെങ്കിലും അത്രയും ഞങ്ങള്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ല.
സിജി - ആശാ വര്‍ക്കര്‍
സന്തോഷത്തിലാണ്. കേറിയപ്പോള്‍ തന്നെ 3000 രൂപ കൂട്ടിത്തന്നതില് ഒരുപാട് സന്തോഷമുണ്ട്.
ഡെയ്സി - ആശാ വര്‍ക്കര്‍
ഓണറേറിയം കൂട്ടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണ്. ഞങ്ങളുടെ പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ കൂട്ടുമെന്ന് പറഞ്ഞിരുന്നല്ലോ, അവര്‍ ആ വാക്ക് പാലിച്ചു. ഞാനിവിടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. അന്ന് കൂടെ വര്‍ക്ക് ചെയ്തിരുന്ന മറ്റൊരു ആശ വര്‍ക്കറെ വിമത സ്ഥാനാര്‍ഥിയാക്കി നിര്‍ത്തി, അന്നത്തെ മന്ത്രി പി. രാജീവ് നേരിട്ട് ഇടപെട്ടാണ് എന്നെ തോല്‍പ്പിച്ചത്. അതില്‍ മാനസികമായി ആകെ വിഷമിച്ചിരിക്കുകയായിരുന്നു. രാജീവിനെ തോല്‍പ്പിക്കണമെന്ന് മനസിലുണ്ടായിരുന്നു. അത് സാധിച്ചു. യുഡിഎഫ് വന്നാല്‍ ആശ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം വര്‍ധിപ്പിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. അതില്‍ എനിക്ക് വളരെ സന്തോഷം. 20 വര്‍ഷം മുമ്പാണ് ആശ വര്‍ക്കര്‍ ആയി കയറുന്നത്. അന്ന് ശമ്പളമില്ലായിരുന്നു. ഓരോ സര്‍ക്കാര്‍ വരുമ്പോള്‍ കുറച്ചു കുറച്ച് കൂട്ടുകയാണ് ചെയ്യുന്നത്.
അതേസമയം, ആദ്യ ഘട്ടത്തില്‍ ഓണറേറിയം 3000 രൂപ വര്‍ധിപ്പിക്കും എന്നാണ് വി.ഡി. സതീശന് പ്രഖ്യാപിച്ചത്. ഭരണത്തില്‍ വാക്കും വിശ്വാസ്യതയുമാണ് പ്രധനമെന്നും, ആശാ വര്‍ക്കര്‍മാരുടെ സമരപ്പന്തലില്‍ പോയി നല്കിയ വാക്ക് പാലിക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
മുഴുവന്‍ ആവശ്യങ്ങളും ഒറ്റയടിക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും, വിരമിക്കല്‍ ആനുകൂല്യം സംബന്ധിച്ച കാര്യങ്ങള്‍ പിന്നീട് പരിഗണിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. നിലവില്‍ 9000 രൂപയാണ് ഇവരുടെ ഓണറേറിയം. ഇനി 12,000 രൂപയാണ് ഇനി ആശമാര്‍ക്ക് ലഭിക്കുക.
Kerala
തിരുവനന്തപുരം: കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് അധികാരമേൽക്കും. 14 പുതുമുഖങ്ങൾ അടക്കം 20 യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചടങ്ങിനെത്തും. കനത്ത സുരക്ഷയിലാണ് തലസ്ഥാനം.
വേദിയിൽ ഗവർണർക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതിയെന്നാണ് ലോക്ഭവൻ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശന് പുറമെ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരായി പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി. ജോൺ, അനൂപ് ജേക്കബ്, എ.പി. അനിൽകുമാർ, ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, എം. ലിജു, ടി. സിദ്ദിഖ്, റോജി എം. ജോൺ, ഒ.ജെ. ജനീഷ്, കെ.എ. തുളസി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുക.
ആദ്യ കാബിനറ്റിൽ വമ്പൻ ജനപ്രിയ പ്രഖ്യാപനങ്ങൾക്കാണ് സാധ്യത. ആശ പ്രവർത്തകരുടെ ഓണറേറിയം കൂട്ടും. കൊച്ചി മാതൃകയിൽ സംസ്ഥാനത്താകെ ഇന്ദിര കാന്റീൻ. കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്രയിലും പ്രഖ്യാപനം വന്നേക്കും.
Kerala
കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രാതിനിധ്യമാണു മന്ത്രിസഭയില്‍ ഇത്തവണ എറണാകുളം ജില്ലയ്ക്ക്. മുഖ്യമന്ത്രിയും മൂന്നു മന്ത്രിമാരും ഉള്‍പ്പെടെ നാലുപേര്‍ പുതിയ മന്ത്രിസഭയില്‍ ജില്ലയുടെ പ്രതിനിധികളായി ഉണ്ടാകും. ഇതില്‍ മൂന്നുപേരും ആദ്യമായാണു മന്ത്രിക്കസേരയിൽ.
ആറ് ടേമായി നിയമസഭയില്‍ ഉണ്ടായിരുന്നിട്ടും വി.ഡി. സതീശന് ആദ്യമായാണു മന്ത്രിസഭയിലെത്തുന്നത്. അതും മുഖ്യമന്ത്രിയായി. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍നിന്ന് അനൂപ് ജേക്കബ് രണ്ടാം തവണയാണു മന്ത്രിയാകുന്നത്. 2016 ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രിയായിരുന്നു. മൂന്നാംവട്ടവും അങ്കമാലിയില്‍നിന്നു ജയിച്ച റോജി എം.ജോണ്‍, മുസ്ലിം ലീഗിന്റെ കളമശേരി എംഎല്‍എ വി.ഇ. അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് ജില്ലയില്‍നിന്നുള്ള മറ്റ് മന്ത്രിമാര്‍. ഇരുവരും ആദ്യമായാണു മന്ത്രിസഭയില്‍ എത്തുന്നത്.
കഴിഞ്ഞ മന്ത്രിസഭയില്‍ ജില്ലയില്‍നിന്ന് പി. രാജീവ് മാത്രമാണ് മന്ത്രിസഭയില്‍ ഉണ്ടായിരുന്നത്. ഒന്നാം പിണറായി വിജയന് മന്ത്രിസഭയില്‍ ജില്ലയില്‍നിന്ന് ആരും ഉണ്ടായിരുന്നില്ല. 2011 ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വി.കെ. ഇബ്രാഹിംകുഞ്ഞും അനൂപ് ജേക്കബും മന്ത്രിമാരായിരുന്നു. 2006 വി.എസ്. മന്ത്രിസഭയില്‍ ജോസ് തെറ്റയിലും എസ്. ശര്‍മയും ജില്ലയില്‍നിന്നുള്ള മന്ത്രിമാരായി. 2004 ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഡൊമിനിക് പ്രസന്റേഷന് മാത്രമായിരുന്നു ജില്ലയില്നിന്നുണ്ടായിരുന്ന മന്ത്രി.
ചരിത്രത്തിലാദ്യമായി ജില്ലയില്‍ മുഴുവന്‍ സീറ്റിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനായതും കാബിനറ്റിലെ പ്രാതിനിധ്യം വര്‍ധിക്കാന്‍ കാരണമായി. മൂന്ന് ഘടകക്ഷികള്‍ മത്സരിച്ചെങ്കിലും കേരള കോണ്‍ഗ്രസ് ജേക്കബ് (അനൂപ് ജേക്കബ്), മുസ്ലിം ലീഗ് (വി.ഇ. അബ്ദുള്‍ ഗഫൂര്‍) എന്നിവര്‍ക്കാണ് മന്ത്രിസഭയിലേക്ക് അവസരം ലഭിച്ചത്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയും 20 മന്ത്രിമാരും തിങ്കളാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. സമ്പൂർണ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്യുന്നതെന്നും സതീശൻ വ്യക്തമാക്കി.
അർഹതയുള്ള പല ആളുകളേയും പല സമവാക്യങ്ങൾ നോക്കുമ്പോൾ പരിഗണിക്കാന്‍ പറ്റിയിട്ടില്ല. അതിൽ സങ്കടമുണ്ടെന്നും വാർത്താസമ്മേളനത്തിൽ സതീശൻ പറഞ്ഞു.
രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, മോൻസ് ജോസഫ്, സി.പി. ജോൺ, എ.പി. അനില്‍കുമാര്‍, കെ. മുരളീധരന്, കെ.എം. ഷാജി, അനൂപ് ജേക്കബ്, ഷിബു ബേബി ജോൺ, പി.സി. വിഷ്ണുനാഥ്, എം. ലിജു, ടി. സിദ്ദിഖ്, ബിന്ദു കൃഷ്ണ, ഒ.ജെ. ജനീഷ്, റോജി എം. ജോണ്‍, കെ.എ. തുളസി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൾ ഗഫൂർ, പി.കെ. ബഷീർ, എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറുമാകും. ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിനാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: വി.ഡി. സതീശന് സര്‍ക്കാര്‍ തിങ്കളാഴ്ച അധികാരമേല്‍ക്കാനിരിക്കെ, സത്യപ്രതിജ്ഞ ചടങ്ങ് വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഗവര്‍ണറും മാത്രമേ പാടുള്ളൂ എന്ന് ലോക്ഭവന്. വേദിയില്‍ മറ്റുള്ളവര്‍ പാടില്ലെന്നും ഗവര്‍ണറുടെ ഓഫീസ് നിര്‍ദേശിച്ചു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ക്ഷണിക്കപ്പെട്ട മറ്റു മുഖ്യമന്ത്രിമാരും അടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട് എന്ന് പ്രോട്ടോകോള്‍ ഓഫീസര്‍ ലോക്ഭവനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വേദിയില്‍ ആരെല്ലാം ആകാമെന്നുള്ള ലോക്ഭവന്റെ നിര്‍ദേശം വന്നത്. വേദിയില്‍ ആരൊക്കെ വേണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് ലോക്ഭവന് ആണ്.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് ഗംഭീരമാക്കാന്‍ രാഹുല്‍ ഗാന്ധി, മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ അടക്കം നിരവധി പ്രമുഖരെ യുഡിഎഫ് ക്ഷണിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വേദിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള ലോക്ഭവന്റെ നിര്‍ദേശം വന്നത്.
Kerala
തിരുവനന്തപുരം: ആശാപ്രവർത്തകരുടെ വേതനം വർധിപ്പിക്കണമെന്ന ആവശ്യം ഒരിക്കൽ കൂടി നിയുക്ത മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ ആശാവർക്കർമാരുടെ സമരസമിതി നേതാക്കൾ കന്റോണ്‍മെന്റ് ഹൗസിലെത്തി വി.ഡി. സതീശനെ കണ്ടു. വി.ഡി. സതീശന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ വരുന്നതിനെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന്? സമരസമിതി നേതാക്കൾ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു പറഞ്ഞു.
സമരത്തിനു തങ്ങളോടൊപ്പം 266 ദിവസവും എല്ലാ പിന്തുണയും നൽകി നിരവധി തവണ സമര പന്തലിൽ വന്ന കേരളത്തിന്റെ പ്രതിപക്ഷ നേതാവാണ് ഇപ്പോൾ മുഖ്യമന്ത്രിയായി സ്ഥാനമേൽകാൻ പോകുന്നതെന്ന് സമരസമിതി നേതാക്കളായിരുന്ന എസ്. മിനിയും എം.എ.ബിന്ദുവും പറഞ്ഞു. സമരത്തിന് അദ്ദേഹം നൽകിയ പിന്തുണയ്ക്ക് അനുമോദമനർപ്പിക്കാനും മുഖ്യമന്ത്രിയാകുന്നതിൽ അദ്ദേഹത്തെ അഭിനന്ദിക്കാനുമാണ് എത്തിയത്.
ആശവർക്കർമാരുടെ വേതന വർധന സംബന്ധിച്ച തീരുമാനം ആദ്യ കാബിനറ്റിൽ ഉണ്ടാകുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. അതു നടപ്പാക്കും എന്നുതന്നെയാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. പ്രതിദിന വേതനം 700 രൂപയാക്കുക, അഞ്ചു ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു 266 ദിവസം സെക്രട്ടേറിയറ്റ് പടിക്കൽ സ്ത്രീ തൊഴിലാളികൾ സമരം ചെയ്തത്.
NRI
സ്റ്റീവനേജ്: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ചരിത്രവിജയം ആഘോഷമാക്കിയും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിനന്ദനവും ആശംസകളും അർപ്പിച്ചും സ്റ്റീവനേജിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) സംഘടിപ്പിച്ച യോഗം ശ്രദ്ധേയമായി.
സ്റ്റീവനേജ് ഐഒസി യൂണിറ്റ് പ്രസിഡന്റ് ജോണി കല്ലടാന്തിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അപ്പച്ചൻ കണ്ണഞ്ചിറ സ്വാഗതം ആശംസിച്ചു. പറവൂർ നിയമസഭാ മണ്ഡലത്തിൽ വി.ഡി. സതീശന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി പങ്കെടുത്ത് യുകെ സന്ദർശനത്തിനായി സ്റ്റീവനേജിലെത്തിയ പീതാംബരൻ അതിർത്തിവേലിയിൽ മുഖ്യ സന്ദേശം നൽകി.
Kerala
തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കുമെന്ന് അനൗദ്യോഗിക വിവരം. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയും സത്യപ്രതിജ്ഞക്കു പങ്കെടുക്കും.
മൂന്നു മുഖ്യമന്ത്രിമാർ പങ്കെടുക്കുമെന്ന് ഔദ്യോഗികമായി ചീഫ് സെക്രട്ടറിയെ അറിയിച്ചു. കർണാടക, തെലുങ്കാന മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച രാവിലെ പത്തിനാണ് സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
ഏകദേശം 30,000 പേർക്ക് ഇരിക്കാൻ സാധിക്കുന്ന കൂറ്റൻ പന്തലാണ് സ്റ്റേഡിയത്തിൽ ഒരുങ്ങുന്നത്. പത്ത് വർഷങ്ങൾക്ക് ശേഷം അധികാരത്തിൽ തിരിച്ചെത്തുന്നതിൽ ആരവം ഒട്ടും ചോരാതിരിക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്.
NRI
ഫിലാഡൽഫിയ: കേരള നിയുക്ത മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഐഒസി പെൻസിൽവാനിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സമ്മേളനം സംഘടിപ്പിച്ചു. പ്രവാസി സമൂഹം വി.ഡി. സതീശന് അഭിനന്ദനങ്ങളും ആശംസകളും നേർന്നു.
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിൽ ഉണ്ടായിരുന്ന കാലതാമസം എല്ലാവരെയും ഒരു വലിയ ഉത്കണ്ഠയിലാക്കിയാതായി സ്വാഗതപ്രസംഗത്തിൽ സുമോദ് നെല്ലിക്കാല പറഞ്ഞു. ജനഹിതത്തിനെതിരായ തീരുമാനമുണ്ടായാൽ കേരളത്തിലും കോൺഗ്രസ് നാമാവശേഷമാകുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു.
എന്നാൽ എല്ലാ ആശങ്കകൾക്കും വിരാമമിട്ട് ജനാധിപത്യം വിജയിച്ചു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രൂപ്പിസത്തെയും പണാധിപത്യത്തെയും മറികടന്ന് വി.ഡി. സതീശൻ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് വലിയ പ്രതീക്ഷ നൽകുന്നതാണ്.
പത്ത് വർഷത്തിന് ശേഷം ലഭിച്ച ഈ ഭരണവിജയം പ്രവാസികൾക്കിടയിൽ വലിയ അഭിമാനമാണെന്നും 63 എംഎൽഎമാരുടെ ശക്തമായ പിന്തുണയിലൂടെ നേടിയ ഈ വിജയത്തിന് പിന്നിൽ ജനങ്ങളുടെ വിശ്വാസമാണ് എന്നും ചാപ്റ്റർ ചെയർമാൻ സാബു സ്കറിയ അഭിപ്രായപ്പെട്ടു.
ചില ഘട്ടങ്ങളിൽ ജനവികാരങ്ങളെ വ്രണപ്പെടുത്തിയ സംഭവങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ജനങ്ങൾ അതിനെ ശക്തമായി നിരസിച്ചതായും എഐസിസി എടുത്ത അന്തിമ തീരുമാനം അഭിനന്ദനാർഹമാണെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.
ജനറൽ സെക്രട്ടറി നൈനാൻ മത്തായി നിയുക്ത മുഖ്യമന്ത്രിക്കും മന്ത്രിസഭാംഗങ്ങൾക്കും എല്ലാ ആശംസകളും നേർന്നു. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന് എല്ലാവിധ പിന്തുണയും തുടർന്നും നൽകേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഓർമിപ്പിച്ചു.
ഇത് ജനാധിപത്യത്തിന്റെ വിജയം തന്നെയാണ് എന്ന് ജെയിംസ് പീറ്റർ പറഞ്ഞു. അഞ്ച് വർഷത്തെ പരിശ്രമങ്ങൾക്ക് ലഭിച്ച പ്രതിഫലമാണ് ഈ വിജയം എന്നും ഹൈക്കമാൻഡ് ഉറച്ച നിലപാട് സ്വീകരിച്ചതിൽ അദ്ദേഹം ആഹ്ലാദവും പ്രകടിപ്പിച്ചു.
Kerala
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ഇന്നലെ കൂടിക്കാഴ്ചകളുടെ ദിനമായിരുന്നു. രാവിലെ തുടങ്ങിയ കൂടിക്കാഴ്ചകളും ചർച്ചകളും വൈകുന്നേരം വരെ നീണ്ടു.
രാവിലെ ചീഫ് സെക്രട്ടറി എ. ജയതിലകും പൊതുഭരണ സെക്രട്ടറി കെ.ആർ. ജ്യോതിലാലും സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും അടക്കമുള്ളവർ ഇന്നലെ രാവിലെ വി.ഡി. സതീശനെ കന്റോണ്‍മെന്റ് ഹൗസിലെത്തി കണ്ടു.
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ തിരുവനന്തപുരത്തെ വാടക വീട്ടിലെത്തി സന്ദർശിച്ചു.പിണറായി വിജയൻ ചിരിച്ച് കൈ കൊടുത്താണ് വി.ഡി സതീശനെ സ്വീകരിച്ചത്. പിണറായിക്കൊപ്പം ഭാര്യ കമലയും മകൾ വീണയും സ്വീകരിക്കാനുണ്ടായിരുന്നു. വി.കെ. പ്രശാന്തും വീട്ടിലുണ്ടായിരുന്നു. കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചു.
പിണറായി വിജയൻ കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ മുതിർന്നയാളാണെന്നും 10 വർഷം മുഖ്യമന്ത്രിയും 16 വർഷം പാർട്ടി സെക്രട്ടറിയുമായ പരിണിത പ്രജ്ഞനായ നേതാവാണെന്നും വി.ഡി. സതീശൻ പറഞ്ഞു. പ്രധാനപ്പെട്ട ദൗത്യം ഏറ്റെടുക്കുകയാണ് ഞങ്ങൾ. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് അദ്ദേഹം വരുന്നു.
കേരളത്തിന്റെ പ്രധാനപ്പെട്ട കാര്യങ്ങൾക്കായി ഒന്നിച്ച് നിൽക്കാനാകണം. അത് പറ്റുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ പിന്തുണ തേടി. പിണറായി വിജയനെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി പിന്നീടു നൽകാമെന്നു പിണറായി വിജയൻ പറഞ്ഞു.
കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിനെ എംഎൽഎ ഹോസ്റ്റലിലെത്തി നിയുക്ത മുഖ്യമന്ത്രി കണ്ടു. രാഷ്ട്രീയ കാര്യങ്ങൾ അടക്കം ചർച്ചയായി. തുടർന്ന് തന്റെ രാഷ്ട്രീയ ഗുരുവായിരുന്ന ജി. കാർത്തികേയന്റെ കുടുംബത്തെ ശാസ്തമംഗലത്തെ വീട്ടിലെത്തി കണ്ടു. ഉച്ചയോടെ അനുരഞ്ജന ചർച്ചകൾക്കായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വീട്ടിലേക്ക്. ഉച്ചകഴിഞ്ഞു യുഡിഎഫ് നേതൃയോഗം.
NRI
ഡാളസ്: കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന വി.ഡി. സതീശന് ഐഒസി ഡാളസ് കേരള ചാപ്റ്റർ അഭിനന്ദനങ്ങൾ നേർന്നു. സത്യസന്ധമായ രാഷ്ട്രീയത്തിന്റെയും ജനകീയ പോരാട്ടത്തിന്റെയും വിജയമാണ് വി.ഡി. സതീശന്റെ സ്ഥാനാരോഹണമെന്ന് ചാപ്റ്റർ പ്രസിഡന്റ് മാത്യു നൈനാൻ അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.
ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന കേരള ജനത ആഗ്രഹിച്ച മാറ്റമാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷം അദ്ദേഹം നടത്തിയ ശക്തമായ ഇടപെടലുകളും ക്രിയാത്മകമായ നിലപാടുകളുമാണ് യുഡിഎഫിനെ ഉജ്വല വിജയത്തിലേക്ക് നയിച്ചതെന്ന് ഭാരവാഹികൾ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
അഴിമതിയില്ലാത്തതും സുതാര്യവുമായ ഭരണം കേരളത്തിന് നൽകാൻ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന് സാധിക്കുമെന്നും നവകേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ഈ പുതിയ നേതൃത്വം കരുത്തുപകരുമെന്നും ഐഒസി കേരള ചാപ്റ്റർ ചെയർമാൻ സാക്ക് തോമസ് അഭിപ്രായപ്പെട്ടു.
NRI
ഡാളസ്: കേരള നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് എഎംഡബ്ല്യുഎ പ്രസിഡന്റ് എബി തോമസ്
ജനങ്ങൾ തീരുമാനിച്ച മുഖ്യമന്ത്രിയാണ് വി.ഡി. സതീശൻ. കേരളത്തിന്റെ തെരുവോരങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ശക്തമായ പ്രതിരോധ കോട്ടതീർത്താണ് നഷ്ടപ്പെട്ട് പോയ നീതി പിടിച്ചെടുത്തത്.
സതീശന് മുന്നോട്ടുള്ള ഭരണയാത്രയിൽ വിജയാശംസകൾ നേരുന്നതായി എബി തോമസ് അറിയിച്ചു.
NRI
ന്യൂയോർക്ക്: കേരള മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഫൊക്കാനയുടെ സുഹൃത്തും വഴികാട്ടിയുമായ വി.ഡി. സതീശന് ആശംസകൾ നേരുന്നതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
പ്രവാസ ലോകത്തും കേരളത്തിലും വലിയ ജനമുന്നേറ്റമാണ് വി.ഡി. സതീശന് വേണ്ടി ജനങ്ങൾ നടത്തിയത്. സതീശൻ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഒരു പുതിയ യുഗത്തിന് തുടക്കമായിരിക്കുകയാണെന്ന് സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ട്രഷർ ജോയി ചാക്കപ്പനും അറിയിച്ചു.
അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നപ്പോൾ തന്നെ ഫൊക്കാന കലഹാരി കൺവെൻഷനിലേക്ക് ക്ഷണിക്കുകയും അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. അങ്ങനെ ഫൊക്കാന ഈ കൺവൻഷനിൽ കേരള മുഖ്യമന്ത്രിയുടെ സാനിധ്യം ഉറപ്പാണെന്നും ഭാരവാഹികൾ പറഞ്ഞു.
ജനങ്ങളുടെ വിഷയങ്ങൾ ഏറ്റെടുത്ത പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നതായി ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി, നാഷണൽ കമ്മിറ്റി, ട്രസ്റ്റി ബോർഡ് എന്നിവർ അറിയിച്ചു.
Kerala
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്.
പിണറായി താമസിക്കുന്ന ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലെത്തിയാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്.
International
തിരുവനന്തപുരം: ഗുരുവായൂരിൽ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയ രമേശ് ചെന്നിത്തല, വി.ഡി. സതീശനെ കാണാൻ നിൽക്കാതെ മടങ്ങി.
വി.ഡി. സതീശൻ ഇന്ന് ചെന്നിത്തലയെ കാണുമെന്ന് അറിയിച്ചിരുന്നു. പിണറായി വിജയനെ സന്ദർശിച്ച ശേഷം ചെന്നിത്തലയെ കാണാനായിരുന്നു സതീശന്റെ നീക്കം.
എന്നാൽ ചെന്നിത്തല രാവിലെ 10.30 ഓടെ വീട്ടിൽ നിന്നും മടങ്ങി. ബന്ധുവിനെ കാണാൻ പോകുന്നുവെന്ന് പറഞ്ഞാണ് ചെന്നിത്തല വീട്ടിൽ നിന്ന് ഇറങ്ങിയത്. സതീശൻ വരുന്ന കാര്യത്തിൽ അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. ജോസഫ് വാഴയ്ക്കനും അന്‍വര്‍ സാദത്തും ചെന്നിത്തലയ്ക്കൊപ്പമുണ്ടായിരുന്നു.
Kerala
തൃശൂർ: വി.ഡി. സതീശന് മുഖ്യമന്ത്രി പദവി നൽകിയ ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല.
സതീശന് തന്റെ എല്ലാവിധ ആശംസകളും പൂർണ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തു വർഷത്തെ ദുർഭരണത്തിൽ നിന്ന് കേരളത്തിലെ ജനങ്ങളെ മോചിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഈ ഗവൺമെന്റിനുള്ളതെന്നും അതിന് ജനങ്ങളുടെ പരിപൂർണ പിന്തുണയുണ്ടാകുമെന്ന് താൻ വിശ്വസിക്കുന്നതായും ചെന്നിത്തല കൂട്ടിച്ചേർത്തു.
പുതിയ മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകണം എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിസഭയിൽ ചേരുമോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
Kerala
തിരുവനന്തപുരം: വന്പൻ ഭൂരിപക്ഷത്തോടെയുള്ള ജനവിധിക്കു പിന്നാലെ ദിവസങ്ങളോളം നീണ്ട തർക്കങ്ങൾക്കും പിരിമുറുക്കങ്ങൾക്കും ശേഷം പതിനൊന്നാം ദിവസം ആ തീരുമാനമെത്തി. തെരഞ്ഞെടുപ്പു ഫലം വന്ന ദിനം മുതൽ മുഖ്യമന്ത്രി പ്രഖ്യാപനം വരെ നീണ്ട സംഭവങ്ങളുടെ നാൾവഴിയിലൂടെ:
മേയ് 4: നിയമസഭാ തെരഞ്ഞെടുപ്പു ഫലം വരുന്നു. 102 സീറ്റ് നേടി യുഡിഎഫ് അധികാരത്തിലേക്ക്.
മേയ് 5: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരിൽ ഒരാൾ മുഖ്യമന്ത്രിയാകുമെന്നു പ്രചാരണം. ഇവരിൽ ഒരാളെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഹൈക്കമാൻഡ് തീരുമാനിക്കും.
മേയ് 6: ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവർ തിരുവനന്തപുരത്തെത്തി കോണ്‍ഗ്രസ് എംഎൽഎമാരെയും ഘടകകക്ഷി നേതാക്കളെയും കണ്ടു. എംഎൽഎമാരിൽ ഭൂരിഭാഗവും കെ.സി. വേണുഗോപാലിന് ഒപ്പം ഘടകകക്ഷി നേതാക്കളുടെ പിന്തുണ വി.ഡി. സതീശനും.
മേയ് 7: മുഖ്യമന്ത്രിസ്ഥാനാർഥികളായ മൂന്നു പേരോടും ഡൽഹിയിൽ എത്താൻ നിർദേശം.
മേയ് 8: കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുമായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സംസാരിക്കുന്നു. മൂവരും തങ്ങളുടെ നിലപാടുകൾ ഹൈക്കമാൻഡിനെ ധരിപ്പിക്കുന്നു.
മേയ് 9: നിലപാടുകളിൽ ഉറച്ച് മൂന്നു പക്ഷവും കാത്തിരിക്കുന്നു. ഡൽഹിയിൽ തങ്ങിയ രമേശ് ചെന്നിത്തല വൈകുന്നേരത്തോടെ തിരുവനന്തപുരത്തേക്ക്.
മേയ് 10: ചർച്ചയ്ക്ക് അവധി, കോണ്‍ഗ്രസ് അധ്യക്ഷൻ ബംഗളൂരുവിൽ. രാഹുൽ ഗാന്ധി തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ചെന്നൈയിലെത്തി. മുഖ്യമന്ത്രിസ്ഥാനത്ത് കനത്ത അനിശ്ചിതത്വം തുടരുന്നു.
മേയ് 11: കേരളത്തിലെ മുതിർ നേതാക്കളെ ചർച്ചയ്ക്കു വിളിക്കുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത ഹൈക്കമാൻഡ് നിലപാടിനെതിരേ ജനങ്ങളും കോണ്‍ഗ്രസ് പ്രവർത്തകരും ഘടകകക്ഷി നേതാക്കളും കടുത്ത അതൃപ്തിയിലേക്ക്.
മേയ് 12: കെപിസിസി മുൻ അധ്യക്ഷന്മാർ അടക്കമുള്ള മുതിർന്ന നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തുന്നു. ചിലരെ ഫോണിൽ വിളിച്ചും സംസാരിച്ചു. വി.ഡി. സതീശന്റെയും കെ.സി. വേണുഗോപാലിന്റെയും പേരുകൾ വീണ്ടും സജീവമായി.
മേയ് 13: മുഖ്യമന്ത്രിയെ നിശ്ചയിക്കാത്ത ഹൈക്കമാൻഡ് നിലപാടിനെതിരേ ഘടകകക്ഷി നേതാക്കൾ പരസ്യമായി രംഗത്തു വരുന്നു. പ്രഖ്യാപനം ഉച്ചയോടെ ഉണ്ടാകുമെന്ന പ്രചാരണം സജീവമായി. വൈകുന്നേരം രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം രാത്രി ഏഴോടെ എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ പൂർത്തിയായെന്നും തീരുമാനം നാളെയുണ്ടാകുമെന്നും പ്രഖ്യാപനം.
മേയ് 14: രാവിലെ മുതൽ ആകാംക്ഷയോടെ കാത്തിരിപ്പ്. ഉച്ചയ്ക്ക് 12ന് എഐസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം. വി.ഡി. സതീശനെ നിയമസഭാകക്ഷി നേതാവായി നിയമിക്കുന്ന തീരുമാനം കേരളത്തിന്റെ ചുമതലുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി പ്രഖ്യാപിച്ചു. ദിവസങ്ങളുടെ ആകാംക്ഷയ്ക്കും കാത്തിരിപ്പിനും വിരാമം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഹ്ലാദപ്രകടനം.